ചർമ്മം സുന്ദരമായി സൂക്ഷിക്കണോ? എങ്കിൽ മത്തങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
സൗന്ദര്യം വളരെ നന്നായി പരിപാലിക്കാൻ ഏറ്റവും ഉത്തമ പ്രതിവിധിയാണ് മത്തങ്ങ. മുഖത്തെയും കഴുത്തിലേയും ചുളിവുകള്‍ ഇല്ലാതാക്കാന്‍ അല്‍പ്പം മത്തങ്ങ മതി. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ വേവിച്ച മത്തങ്ങയാണ് അനിയോയോജ്യം.
നല്ലതു പോലെ വേവിച്ച മത്തങ്ങയില്‍ കുറച്ച് നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതോടൊപ്പം
ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.
അതേസമയം ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം കാണുന്നതിനും മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. നല്ലത് പോലെ വേവിച്ച മത്തങ്ങയിൽ അല്‍പ്പം തേന്‍, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, പഞ്ചസാര എന്നിവ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ബ്ലാക്ക്‌ഹെഡ്‌സ് പമ്പ കടക്കും. മത്തങ്ങയില്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യുകയും ചെയ്യും.
https://www.facebook.com/Malayalivartha