മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ഇത് മാത്രം മതി....
മുഖക്കുരുവിന്റെ കറുത്ത പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ പാട് ഇല്ലാതാക്കാൻ എളുപ്പവഴിയാണ് റോസ് വാട്ടർ ഉപയോഗം. റോസ് വാട്ടര്‍ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യും. ഇത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കിനെ ഇല്ലാതാക്കുന്നു. മുഖക്കുരു ഉണ്ടാകുന്നത് തടയാന്‍ ഈ ഗുണം സഹായിക്കും. കൂടാതെ, റോസ് വാട്ടര്‍ ചര്‍മ്മത്തിന്റെ പിഎച്ച് നിലയെ സന്തുലിതമാക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. മുഖക്കുരു കുറയ്ക്കാനായി റോസ് വാട്ടര്‍ ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് നോക്കാം.
റോസ് വാട്ടറും കറ്റാര്‍ വാഴയും
മുഖത്ത് മുഖക്കുരു ഉണ്ടെങ്കില്‍ റോസ് വാട്ടറും കറ്റാര്‍ വാഴ ജെല്ലും മിക്സ് ചെയ്ത് പുരട്ടാം. ഇതിനായി 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതില്‍ റോസ് വാട്ടര്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. റോസ് വാട്ടറും കറ്റാര്‍ വാഴയും ദിവസവും 2-3 തവണ മുഖത്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.
കോട്ടണ്‍ തുണി ഉപയോഗിക്കുക
ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ എടുക്കുക. ഇനി ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. മുഖക്കുരു മാറാന്‍ ദിവസവും റോസ് വാട്ടര്‍ ഈ രീതിയില്‍ ഉപയോഗിക്കുക.
റോസ് വാട്ടര്‍ മസാജ്
മുഖത്ത് മുഖക്കുരു നീക്കാനായി നിങ്ങള്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു കുറയക്കാന്‍ സഹായിക്കും. ഇതിനായി കൈകളില്‍ അല്‍പം പനിനീര് പുരട്ടി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു അകറ്റുകയും ചെയ്യും.
റോസ് വാട്ടര്‍ നല്‍കുന്ന ഗുണങ്ങള്‍
* ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കുന്നു
* റോസ് ഓയിലും റോസ് വാട്ടറും ചര്‍മ്മത്തിന്റെ ഉപരിതലത്തോട് ചേര്‍ന്നുള്ള രക്ത കാപ്പിലറികളില്‍ രേതസ് പ്രഭാവം ചെലുത്തുന്നു. ഇത് ചര്‍മ്മത്തിലെ ചുവപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
* റോസ്വാട്ടര്‍ ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
* ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇ. കോളി, സി. വയോലേസിയം, മറ്റ് നിരവധി ബാക്ടീരിയകള്‍ എന്നിവയ്ക്കെതിരെ ശക്തമായ ആന്റി ബാക്ടീരിയല്‍ പ്രഭാവം ചെലുത്തുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കും.
* ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
* പരമ്പരാഗതമായി, റോസ് ഓയില്‍ മുറിവ് ഉണക്കുന്നതിന് ഉപയോഗിക്കുന്നു.
https://www.facebook.com/Malayalivartha