നര മാറ്റം കട്ടൻ ചായയിലെ ഈ വഴികൾ ഉപയോഗിച്ച്...
പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുന്നത്. ചിലർ ഈ മാറ്റത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും നരയുമായി സന്ധിയിലെത്തുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ ഇതിനെ സധൈര്യം നേരിടുകയും, വെള്ളി നിറമുള്ള മുടിയിഴകളെ വീണ്ടും പഴയപടിയുള്ള കറുത്ത മുടിയിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്. ഇതിനായി പല തരത്തിലുള്ള വഴികളും നമുക്ക് മുമ്പിലുണ്ട്. കട്ടന്‍ ചായ ഇത്തരത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും അതിലൂടെ നിങ്ങളുടെ മുടിയുടെ നര അകറ്റി ആരോഗ്യം നല്‍കുകയും ചെയ്യുന്നു. പക്ഷേ നരച്ച മുടി ഇല്ലാതാക്കുന്നതിന് വേണ്ടി എങ്ങനെ കട്ടന്‍ ചായ ഉപയോഗിക്കാം എന്ന് നോക്കാം.
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കട്ടന്‍ ചായ നമുക്ക് മുടിയില്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ നര കുറക്കുന്നതിനും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാരണം കട്ടന്‍ ചായയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ഇത് മുടിയുടെ കറുപ്പ് നിറത്തെ നമുക്ക് വീണ്ടെടുക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം അല്‍പം കട്ടന്‍ ചായ ഉണ്ടാക്കുക. ഇത് നല്ലതുപോലെ തണുപ്പിച്ച ശേഷം അത് കൊണ്ട് മുടി നല്ലതുപോലെ കഴുകുന്നതിന് ശ്രദ്ധിക്കുക. അരമണിക്കൂര്‍ വരെ ഇത് മുടിയില്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയിലെ നര ഇല്ലാതാക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിന് ചായ എന്ന പോലെ തന്നെയാണ് കാപ്പി ഉപയോഗിക്കുന്നത്. എന്നാല്‍ കാപ്പിയും ചായയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് പെട്ടെന്നാണ് നിറം മാറ്റം വരുത്തുന്നത്. അതിന് വേണ്ടി മൂന്ന് കട്ടന്‍ ടീ ബാഗുകള്‍ എടുത്ത് മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക.
അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ ഇന്‍സ്റ്റന്റ് കോഫി ചേര്‍ക്കുക. ഇത് നല്ലതുപോലെ അഞ്ച് മിനിറ്റോളം തിളപ്പിക്കുക. തണുത്ത ശേഷം ഒരു ബ്രഷ് അല്ലെങ്കില്‍ ഹെയര്‍ കളര്‍ ആപ്ലിക്കേറ്റര്‍ എടുത്ത് ഇത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന പോലെ തന്നെ നരയെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
കട്ടന്‍ ചായയും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും നിങ്ങളില്‍ ഇത്തരം ഗുണങ്ങള്‍ നല്‍കുന്നതാണ്. അതിന് വേണ്ടി നല്ല കടുപ്പത്തില്‍ കട്ടന്‍ ചായ തയ്യാറാക്കണം, ശേഷം ഇതിലേക്ക് അര മുറി നാരങ്ങയുടെ നീര് ഒഴിക്കുക. പിന്നീട് ഇത് കൊണ്ട് നല്ലതുപോലെ തലമുടി കഴുകുക. ഇത് നിങ്ങളുടെ മുടിയില്‍ ഒരു 15-20 മിനിറ്റെങ്കിലും ഇരിക്കണം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇപ്രകാരം ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട.
കട്ടന്‍ ചായ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനൊടൊപ്പം തുളസി ഇല കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഇരട്ടി ഗുണം നല്‍കുന്നു. 5 ടേബിള്‍സ്പൂണ്‍ കട്ടന്‍ ചായയില്‍ അല്‍പം തുളസിയുടെ നീര് എടുത്ത് അഒഴിച്ച് അതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി മിക്‌സ് ചെയ്ത് ഇത് കൊണ്ട് മുടി നല്ലതുപോലെ കഴുകാവുന്നതാണ്. മുടിയിലെ താരന്‍, അണുബാധ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. ഇതിലൂടെ മുടിയുടെ ആരോഗ്യത്തേയും കറുപ്പ് നിറത്തേയും നമുക്ക് വീണ്ടെടുക്കാം.
https://www.facebook.com/Malayalivartha