അഴുക്കും, താരനും മാറ്റി മുടി വളർത്താൻ പുളിച്ച കഞ്ഞിവെള്ളം....
ചില നാടന്‍ പൊടിക്കൈകള്‍ കൊണ്ട് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കാം. ഇതിനു വേണ്ടത് പുളിച്ച കഞ്ഞിവെള്ളം മാത്രമാണ്. ഇത് കൊണ്ട് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടി കഴുകിയാൽ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും.
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളം ചോറ് വാര്‍ക്കുമ്പോള്‍ മാറ്റി വെച്ച് അത് അടുത്ത ദിവസം ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റി വെക്കണം. ഒരു ദിവസം കഴിഞ്ഞതിന് ശേഷം അതിന്റെ തെളി ഊറ്റിയെടുത്ത് അത് കൊണ്ട് മുടി നല്ലതുപോലെ കഴുകിയെടുക്കണം. ചെറിയ നാറ്റമെല്ലാം ഉണ്ടായിരിക്കും. എങ്കിലും മുടി വളരും എന്ന് ആശ്വസിച്ച് നിങ്ങള്‍ക്ക് അത് തല്‍ക്കാലത്തേക്ക് അവഗണിക്കാം.
പലരേയും അലട്ടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് മുടിയിലെ നര. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ കഞ്ഞിവെള്ളം ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നരക്കാതെ സംരക്ഷിക്കുന്നു. ഉള്ള മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുകയും മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു.
കഞ്ഞിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മുടി ഡൈ ചെയ്യാതെ രക്ഷപ്പെടാം. ഇത് അകാല വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് കഞ്ഞിവെള്ളം മുടിയില്‍ ഉപയോഗിക്കാം. സ്ഥിരമായി മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇത്.
https://www.facebook.com/Malayalivartha