കറ്റാര്‍വാഴ ഫേയ്‌സ്പായ്ക്ക്
സ്‌കിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴയുടെ ജെല്‍. മുഖത്തെ ചുളിവുകള്‍, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍, മുഖക്കുരു കാരണമുള്ള പാടുകള്‍ തുടങ്ങിയവയൊക്കെ മാറ്റുകയും എപ്പോഴും ത്വക്കിന് ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യും കറ്റാര്‍വാഴ ഉപയോഗിച്ചാല്‍. ഇത്രയും മികച്ചൊരു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം വേറയില്ല എന്നു തന്നെ പറയാം.
കറ്റാര്‍വാഴയില്‍ നിരവധി ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുണ്ട്്. മാത്രമല്ല കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കുമ്പോള്‍ ത്വക്കിലെ കോളിജിന്‍ വര്‍ദ്ധിക്കുന്നു. ഇതുകൊണ്ട് മുഖത്ത് യാതൊരു ചുളുക്കങ്ങളും വരുകയില്ല. പ്രായക്കുറവ് തോന്നുകയില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണഫലം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്പം കറ്റാര്‍വാഴയുടെ ജെല്‍ മുഖത്ത് മസാജ് ചെയ്തിട്ട് കിടന്നാല്‍ ഏറ്റവും ഉത്തമം.
കറ്റാര്‍വാഴ അടങ്ങിയിട്ടുള്ള ഫേസ്പായ്ക്കുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ നമുക്ക് തന്നെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കുന്ന നിസാരമായ കാര്യമാണ് കറ്റാര്‍വാഴയുടെ ഫേസ്പായ്ക്ക്. ഇതിനായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഉല്‍പ്പനങ്ങളെ ആശ്രയിക്കേണ്ടതില്ല.
ഫേസ്പായ്ക്ക് തയാറാക്കുന്ന വിധം
കറ്റാര്‍വാഴയുടെ തണ്ട്് മുറിച്ചെടുത്ത് അല്പം ജെല്‍ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് അല്പം ചെറുനാരങ്ങളുടെ നീര് ചേര്‍ക്കുക. അര ടീസ്പൂണ്‍ തേന്‍ കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രീതം നിങ്ങളുടെ മുഖത്ത് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ മസാജ് ചെയ്ത് വെയ്ക്കുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക. എല്ലാവിധ സ്‌കിന്‍ പ്രശ്‌നങ്ങളെയും മാറ്റാന്‍ ഈ ഫേയ്‌സ്പായ്ക്ക് ധാരാളമാണ്.
ലൈം ജ്യൂസിനൊപ്പം കറ്റാര്‍വാഴയുടെ ജെല്‍കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഭക്ഷണങ്ങളിലെ മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഏറ്റവും നല്ലതാണ്. മാത്രമല്ല കരളിന് മികച്ച സംരക്ഷണം കൂടിയാണ് നാരങ്ങയുടെ നീരും കറ്റാര്‍വാഴയുടെ ജെല്ലും മിശ്രീതമാക്കി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha