മുടിയഴകിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍
വേണ്ട അളവില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ പോകുന്നു നല്ല മുടിക്കുള്ള \'\'ടോണിക്കുകള്‍\'.
അഴകുള്ള മുടിക്ക് പ്രോട്ടീന്‍
മുടിനാരിലെ മാംസ്യമായ കെരാറ്റിന്റെ നിര്‍മ്മിതിക്ക് മാംസ്യം അത്യാവശ്യമാണ്. പ്രോട്ടീനിലുള്ള അമിനോ ആസിഡുകളാണ് കെരാറ്റിന്‍ വളര്‍ച്ചയ്ക്ക് സഹായിക്കുക. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നിലെ പ്രധാന ഘടകമാണ് കെരാറ്റിന്‍. കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാനും കട്ടികുറയാനും ഇടയാക്കും.
പ്രോട്ടീന്‍ ഭക്ഷണം : കടല, പയര്‍, പരിപ്പ് തുടങ്ങിയ ധാന്യങ്ങള്‍, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാല്‍, പാലുല്‍പന്നങ്ങള്‍.
കറുത്തിരുണ്ട മുടിക്ക്
വിറ്റാമിനുകള്‍ക്ക് മുടി വളര്‍ച്ചയില്‍ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ച് വിറ്റമിന്‍, എ, ബി. സി. ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നല്‍കും. വിറ്റമിന്‍ എ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കും. ഇത് മുടിവളര്‍ച്ച കൂട്ടുന്നതോടൊപ്പം മുടിയിഴയുടെ ആരോഗ്യത്തിന് സ്ഥിരത നല്‍കുന്നു.
വിറ്റമിന്‍ എ ഭക്ഷണം: മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, കാരറ്റ്, പച്ചിലക്കറികള്‍, കരള്‍, വെണ്ണ.
നരയകറ്റാന്‍
ബി വിറ്റമിനുകളിലെ ബി 3 (കാത്സ്യം പാന്റോ തെനിക് ആസിഡ്) ബി 5 ബി 6, ബി 7 എന്നിവയെല്ലാം മുടിയുടെ സുഹൃത്തുക്കളാണ്. ബി 3 മുടിവളര്‍ച്ച കൂട്ടുന്നതിനൊപ്പം മുടികൊഴിച്ചിലും നരയും പ്രതിരോധിക്കാന്‍ സഹായിക്കും.
ബി 5 ബി 6 എന്നിവ മുടിയുടെ മാംസ്യമായ കെരാറ്റിന്റെ സംയോജനത്തിന് സഹായിക്കുക വഴി മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നു. ബി 6 മുടിയുടെ ചെമ്പുനിറം കുറയ്ക്കാനും സഹായിക്കും. മുടി വളര്‍ച്ച കൂട്ടുന്നതില്‍ ബി 6 നേക്കാള്‍ ഒരുപടി മുന്നിലാണ് ബി 7 (ബയോട്ടിന്‍).
വിറ്റാമിന്‍ ബി ഭക്ഷണം: മുട്ടയുടെ മഞ്ഞക്കരു, കരള്‍, മാംസം, സൂര്യകാന്തി, എണ്ണ, ധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍.
അറ്റം പിളരാതിരിക്കാന്‍
വിറ്റമിന്‍ സി മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കെരാറ്റിനു വളരെ ഗുണം ചെയ്യുന്ന ഇത് മുടി തഴച്ചുവളരാനും അറ്റം പിളരാതിരിക്കാനും സഹായിക്കും.
വിറ്റമിന്‍ സി ഭക്ഷണം : പച്ചിലക്കറികള്‍, പഴങ്ങള്‍, നാരങ്ങ, നെല്ലിക്ക.
ചര്‍മത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ വിറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം നല്ലതാണ്. ഇത് തലയോട്ടിയിലൂടെയുള്ള രക്തയോട്ടം കൂട്ടി മുടിയെ ജീവനുള്ളതാക്കും.
വിറ്റമിന്‍ ഇ ഭക്ഷണം : സോയബീന്‍, പച്ചിലക്കറികള്‍, വിത്തുകള്‍, അണ്ടിപ്പരിപ്പുകള്‍, പാലുല്‍പന്നങ്ങള്‍.
ജീവനുള്ള മുടിക്ക്
ആരോഗ്യമുള്ള മുടിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മുടിയിഴകള്‍ക്കാവശ്യമായ പ്രാണവായു നല്‍കുന്നത് ഇരുമ്പാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാന്‍ ഇടയാക്കും. മുടിയിഴയുടെ വ്യാസം കുറഞ്ഞ് പൊട്ടിപ്പോകാനും കാരണമാകും.
ഇരുമ്പടങ്ങിയ ഭക്ഷണം : പച്ചിലക്കറികള്‍, ഉണക്കപഴങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ചക്കര, മുട്ട, തണ്ണിമത്തന്‍.
മുടി വേഗം വളരാന്‍
മുടിക്ക് വേണ്ട അളവില്‍ സിങ്ക് ലഭിക്കാത്തപ്പോഴാണ് കട്ടികുറഞ്ഞ് തവിട്ടു നിറമാവുക.തലയോട്ടിയിലെ എണ്ണ ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സിങ്കായതിനാല്‍ വരണ്ടമുടിയെ ജീവസുറ്റതാക്കാന്‍ സിങ്കടങ്ങിയ ഭക്ഷണം നല്ലതാണ്. പച്ചക്കറികളില്‍ സിങ്കിന്റെ അളവ് താരതമ്യേന കുറവാണ്.
കഴിക്കേണ്ട ഭക്ഷണം: കക്ക ഇറച്ചി, അണ്ടിപ്പരിപ്പുകള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, സൂര്യകാന്തി എണ്ണ.
മാംഗനീസ്, സെലിനിയം, ക്രോമിയം, കൊബാള്‍ട്ട്, നിക്കല്‍, സിലിക്കണ്‍, ഫോളിക് ആസിഡ്, മഗ്‌നീഷ്യം എന്നിവമുടി വളര്‍ച്ചയുടെ വേഗം കൂട്ടും. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും ഈ ധാതു ലവണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
സൂപ്പര്‍ടോണിക്
മുടിയുടെ മൊത്തമുള്ള ആരോഗ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് നല്ലതാണ്. പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ചേര്‍ന്നാല്‍ മുടിക്കുള്ള \'\'സൂപ്പര്‍ ടോണിക്ക്\'ആയി.
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം : തവിടുകളയാത്ത ഗോതങ്ക്, ഓട്‌സ്, ചുവന്ന അരി,
മുടികൊഴിച്ചില്‍ തടയാന്‍
പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. സാധാരണഗതിയില്‍ ദിവസം 100 മുടിയിഴ വരെ കൊഴിഞ്ഞു പോകാം. മുടി കൊഴിച്ചില്‍ അതില്‍ കൂടുതലായാലേ പ്രശ്‌നമുള്ളൂ. പോഷഹാകാരക്കുറവ്, വിവിധ രോഗങ്ങള്‍, ക്രമാതീതമായി കൂടിയ താരന്‍ എന്നിവയെല്ലാം മുടി കൊഴിച്ചില്‍ ഉണ്ടാക്കാം.
കൗമാരക്കാരിലെ പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ നടത്തുന്ന കഠിനമായ ആഹാരനിയന്ത്രണം ക്രമാതീതമായി മുടി കൊഴിയാനിടയാക്കാറുണ്ട്. ടെന്‍ഷന്‍ അകറ്റി സന്തോഷത്തോടെയിരിക്കുക, പോഷഹാകാരം കഴിക്കുക എന്നിവയാണ് മുടികൊഴിച്ചില്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
മുടികൊഴിച്ചില്‍ തടയാന്‍ കഴിക്കാം : കുത്തരി, ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍.
വ്യായാമം നല്ലത്
വ്യായാമം മുടിവളരാന്‍ പ്രത്യക്ഷ കാരണമാകില്ലെങ്കിലും പരോക്ഷമായി സഹായിക്കും. ഇത് ശരീരകോശങ്ങളിലൂടെയുള്ള രക്തയോട്ടം കൂട്ടും. തത്ഫലമായി മുടി വളര്‍ച്ച കൂടും. അരമണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും വ്യായാമം ചെയ്താലെ ഫലമുള്ളൂ.
താരന്‍ രോഗമല്ല. തലയോട്ടിയില്‍ കാണുന്ന ഫംഗസ് പോലുള്ള ഒരു സൂക്ഷ്മജീവി മാത്രമാണ്. ചെറിയ അളവില്‍ തലയോട്ടിക്ക് സംരക്ഷണകവചമായി ഇത് പ്രവര്‍ത്തിക്കും. പ്രതിരോധ ശക്തി കുറയുമ്പോഴോ, ആന്റിബയോട്ടിക്കുകള്‍ പോലുള്ള ശക്തിയേറിയ മരുന്നുകള്‍ കഴിക്കുമ്പോഴോ താരന്‍ ക്രമാതീതമായി പെരുകി സെബോറിക് ഡെര്‍മറ്റൈറ്റിസ് ആയി മാറും. അപ്പോഴാണ് ചൊറിച്ചില്‍, മുടികൊഴിച്ചില്‍ എന്നിവയുണ്ടാവുക.
വിറ്റമിന്‍ എ കാപ്‌സ്യൂളുകള്‍ അമിതമായി കഴിച്ചാലുണ്ടാകുന്ന \'ഹൈപ്പര്‍ വിറ്റമിനോസിസ് എ\'മുടി കൊഴിയാനിടയാക്കും. പ്രോട്ടീന്‍ അമിതമായാലും മുടി കൊഴിയാം.
എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് താളി അത്ര നല്ലതല്ല. എണ്ണ ഗ്രന്ഥികളും താളിയുടെ തണുപ്പും കൂടെയാകുമ്പോള്‍ പേന്‍, താരന്‍, എന്നിവ കൂടാനിടയുണ്ട്.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം മുടി കൊഴിച്ചിലുണ്ടാകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha