മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍
മുഖത്തെ കറുത്ത പാടുകള്‍ എത്ര ശ്രമിച്ചിട്ടും മാഞ്ഞുപോകുന്നില്ലങ്കില്‍ വിഷമിക്കണ്ട ഇവ ഒന്നു പരിക്ഷിച്ച് നോക്കു. തീര്‍ച്ചയായും പാടുകള്‍ മാറും.
പച്ചമഞ്ഞള്‍ പശുവിന്‍ പാലില്‍ ചാലിച്ച് കറുത്ത പാടുള്ള ഭാഗത്ത് പുരട്ടുക. സ്ഥിരമായി ഇങ്ങനെ ചെയ്യണം.
രക്ത ചന്ദനപൊടി തേനില്‍ ചാലിച്ച് പാടുള്ള ഭാഗത്ത് സ്ഥിരമായി പുരട്ടുക.
ചന്ദനം തേങ്ങപ്പാലില്‍ അരച്ച് പുരട്ടുന്നതും മികച്ച് ഫലം നല്‍കും.
അല്‍പ്പം നാരങ്ങ നീരില്‍ പഞ്ചസാര ചേര്‍ത്ത് പാടുള്ളടത്തു പുരട്ടുന്നതും നല്ലതാണ്.
തക്കാളി നീര് പുരട്ടുന്നതും പാട് മാറാന്‍ സഹായിക്കും.
റോസ്‌വാട്ടറും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം സ്ഥിരമായി ചര്‍മ്മത്തില്‍ പുരട്ടുന്നതും പാട് മാറാന്‍ സഹായിക്കും.
നന്നായി പഴുത്ത പപ്പായ പുരട്ടുന്നതും നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha