ഫാന്‍സി കമ്മലുകള്‍ നിര്‍മ്മിക്കാം
അല്‍പം ക്ഷമയുമുണ്ടെങ്കില്‍ ഭംഗിയാര്‍ന്ന ഫാന്‍സി കമ്മലുകള്‍ സ്വയമുണ്ടാക്കാവുന്നതാണ്.
ക്രിസ്റ്റല്‍ ചെയിന്‍ ഹാങ്ങിങ്
ആവശ്യമുള്ള സാധനങ്ങള്‍
4 mm ക്രിസ്റ്റല്‍
ഫഌര്‍സ്റ്റഡ് മീഡിയം
കനംകുറഞ്ഞ ചെയിന്‍
ക്യാപ്
സൂചി
ഫ്യൂസ്റ്റാര്‍
നൂല്‍
പശ
ചെയ്യുന്ന വിധം:
ഫ്യൂസ്റ്റാറിന്റെ ഒരു വശത്തുള്ള മൊട്ട് മുറിച്ചശേഷം ക്രിസ്റ്റലിന്റെ ഇരുവശത്തു ക്യാപ്പിട്ട് കനംകുറഞ്ഞ ചെയിനിന്റെ ഒരറ്റവുമായി യോജിപ്പിക്കുക. അങ്ങനെ മൂന്ന് അളവില്‍ കട്ട് ചെയ്‌തെടുക്കുക. നൂലില്‍ പശതേച്ച് സൂചിയില്‍ 6 കിസ്റ്റല്‍ ക്യാപ്പിട്ട് കോര്‍ക്കുക.ആറാമത്തെ ക്രിസ്റ്റലിന്റെ ഭാഗത്ത് കട്ട് ചെയ്തുവച്ചിരിക്കുന്ന ചെയിന്‍ കണക്ട് ചെയ്യുക.
ഇനി കൂട്ടിക്കെട്ടി റൗണ്ട് ഷേപ്പില്‍ ആക്കി ഒരു ഫഌര്‍സ്റ്റഡ് എടുത്ത് അതിലെ ഓരോ ഹോളിലും തുന്നിപ്പിടിപ്പിക്കുക. ഇനി നടുഭാഗത്ത് ഒരു ക്രിസ്റ്റലിട്ട് എതിര്‍ഭാഗത്തുകൂടി തയ്ച്ച് തിരിച്ചിറക്കി ലോക്കുചെയ്ത് അവസാനിപ്പിക്കുക. ഈ ഫഌര്‍ സ്റ്റഡില്‍ നൂലിനു പകരം നൈലോണ്‍ ത്രെഡ്ഡും ഉപയോഗിക്കാം.
മണി സ്റ്റഡ്
ആവശ്യമുള്ള സാധനങ്ങള്‍
1. ഫഌര്‍സ്റ്റഡ്
2. നടുവശം പുറത്തേക്കു തള്ളിയ റൗണ്ട് ഷേപ്പ്
3. നമ്പര്‍ 3 മണി
4. സൂചി
5. നൂല്‍
6. പശ
ചെയ്യുന്ന വിധം
ഫഌര്‍സ്റ്റഡില്‍ നൈലോണ്‍ നൂല്‍ കെട്ടി അടിയില്‍നിന്നും മുകളില്‍ക്കൂടി എടുത്ത് മൂന്ന് നമ്പര്‍ 3 മണി ഇടുക. ശേഷം നാലാമത്തെ ഹോളില്‍ക്കൂടി സൂചി ഇറക്കുക. (നമ്പര്‍ 3 മണി വന്നു നില്ക്കുന്ന ഭാഗം). ഇനി ആദ്യം നൂല്‍ കൊണ്ടുവന്ന ഭാഗത്തുകൂടി തിരിച്ചുകയറ്റുക.
എന്നിട്ട് മൂന്ന് നമ്പര്‍ 3 മണികളിലൂടെ വീണ്ടും തിരികെ കയറ്റുക. വീണ്ടും നമ്പര്‍ 3 മണി ഇടുക. ഇതേ രീതിയില്‍ ഫുള്‍വര്‍ക്ക് പൂര്‍ത്തിയാക്കുക. ഈ കമ്മലിന് രണ്ടാമതൊരു തയ്യലില്ല. അപ്പോഴുള്ളത് തയ്ച്ച് പൂര്‍ത്തിയാക്കിത്തന്നെ പോകണം. നമ്പര്‍ 3 മണി അല്ലാതെ പല കളറിലുള്ള പഞ്ചസാര മുത്തും ഉപയോഗിക്കാം.
പേള്‍ ക്രിസ്റ്റല്‍ കമ്മല്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ഫഌര്‍ സ്റ്റഡ്
2. 6 mm വെള്ള പേള്‍മുത്ത്
3. 2 mmമെറൂണ്‍ ക്രിസ്റ്റല്‍
4. 8 mm മെറൂണ്‍ ക്രിസ്റ്റല്‍ 2 എണ്ണം
5. നൈലോണ്‍നൂല്‍
6. സൂചി.
ചെയ്യുന്ന വിധം
വലിയ ഫഌര്‍സ്റ്റഡില്‍ 5 പേള്‍ റൗണ്ട് ചെയ്ത് തയ്ക്കുക. അകത്തുകൂടി നൂല്‍ കോര്‍ത്ത് ഒരു ക്രിസ്റ്റല്‍ ഇട്ട് എതിര്‍വശത്തുകൂടി തിരിച്ച് ഇറക്കുക. അതിനുശേഷം പേളിന്റെ സൈഡില്‍ക്കൂടി നൂല്‍ എടുത്ത് 2 ാാ ക്രിസ്റ്റല്‍ അല്ലെങ്കില്‍ പഞ്ചസാരമുത്ത് ഇട്ട് പേളിനെ റൗണ്ടുചെയ്ത് മറുവശത്ത് പേളിന്റെ ഭാഗത്തു വരിക.
ഇതേ രീതിയില്‍ എല്ലാ പേളിനുചുറ്റും വര്‍ക്ക് ചെയ്‌തെടുക്കുക. വെള്ള പേളിന്റെ വലിപ്പമനുസരിച്ച് ചുറ്റും വര്‍ക്ക് ചെയ്‌തെടുക്കുക.
പേള്‍ ഗുംഗുരു കമ്മല്‍
ആവശ്യമുള്ള സാധനങ്ങള്‍
1. 6 mm വെള്ള പേള്‍മുത്ത്
2. ഗുംഗുരു ഇഷ്ടമുള്ള കളര്‍
3. ഫഌര്‍സ്റ്റഡ്
4. സൂചി
5. പശ
ചെയ്യുന്ന വിധം
പേള്‍മുത്ത് റൗണ്ട് രുപത്തില്‍ കോര്‍ക്കുക. അതിനെ ഫഌര്‍സ്റ്റഡിന്റെ മുകളില്‍വച്ച് താഴേക്ക് സൂചി ഇറക്കി തയ്ക്കുക.
തയ്ച്ച് പൂര്‍ത്തിയാക്കുക. ഇനി അകത്തെ ഗ്യാപ്പ് നിറയ്ക്കാന്‍ അകത്തുകൂടി നൂല്‍ എടുത്ത് അതില്‍ 12 ഗുംഗുരു ഇട്ട് എതിര്‍വശത്തുകൂടി തിരികെ തയ്ച്ച് ഇറക്കുക. പുറകുവശത്ത് കെട്ടിട്ട് ഇറങ്ങുക. വെള്ള പേളിനുള്ളില്‍ പല കളറിലുള്ള ഗുംഗുരു നിറച്ചാലോ കൂടുതല്‍ ഭംഗി കിട്ടൂ.
ഡ്രംസ്‌റ്റോണ്‍ റിങ്
ആവശ്യമുള്ള സാധനങ്ങള്‍
1. പ്ലെയിന്‍ റിങ് 2
2. ഡ്രംസ്‌റ്റോണ്‍
3. സ്‌റ്റോണ്‍ബോള്‍
4. പേള്‍ ജിമിക്ക
ചെയ്യുന്ന വിധം
റിങ്ങിന്റെ ഒരു വശം നിര്‍ത്തിവച്ച് 2 ഡ്രംസ്‌റ്റോണ്‍, സ്‌റ്റോണ്‍ ബോള്‍, വീണ്ടും ഡ്രംസ്‌റ്റോണ്‍ ഇട്ടശേഷം പേള്‍ ജിമിക്ക ഇട്ട് വീണ്ടും മുകളില്‍ പറഞ്ഞ ക്രമത്തില്‍ ഡ്രംസ്‌റ്റോണ്‍ ഇട്ട് അവസാനിപ്പിച്ച് നിവര്‍ത്തിയ ഭാഗം വീണ്ടും മറുവശത്തു കൊണ്ടുവന്ന് കണക്ട് ചെയ്യുക.
സ്‌റ്റോണ്‍ ജിമിക്ക
ആവശ്യമുള്ള സാധനങ്ങള്‍
1. ഹാങ്ങിങ് സ്റ്റഡ്
2. ഗുംഗുരു
3. സ്പ്രിങ്
4. ജിമിക്ക ഫ്രെയിം
ചെയ്യുന്ന വിധം
കട്ട് ചെയ്ത സ്പ്രിങ്ങിനുള്ളില്‍ 4 ഗുംഗുരുവിനെ ഇട്ട് എല്ലാ ഹോളുകളും നിറയ്ക്കുക.
മുഴുവനും ഫില്‍ ചെയ്ത ജിമിക്ക.
ഇനി ഒരു സ്പ്രിങ് കട്ട് ചെയ്ത് ഒരു വശത്ത് നാല് ഗുംഗുരു ഇട്ട് ജിമിക്കയുടെ മുകളിലത്തെ ഹോള്‍ വഴി കടത്തി മറുവശത്തും 4 ഗുംഗുരു ഇടുക. ഇനി ഹാങ്ങിങ് സ്റ്റഡുമായി ജിമിക്ക കണക്ട് ചെയ്യുക.
ഹാങ്ങിങ് കമ്മല്‍
ഇത് ഗിയര്‍വയറിലാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ആവശ്യത്തിന് ബീഡിസ് ഇട്ട് ചിത്രത്തിലേതുപോലെ മറുവശത്ത് വന്ന് ഗിയര്‍ലോക്ക് ചെയ്ത് ഇയര്‍ടാമുമായി യോജിപ്പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha