താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാം
കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനുമൊക്കെയാണ് മുടി കൊഴിച്ചില്‍ തടഞ്ഞു മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നത്. കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശിരോചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.
ഡയറ്റില്‍ ഉള്‍പ്പെടുത്താം
മുടി കൊഴിച്ചില്‍ അമിതമായി ഉള്ളവര്‍ കറിവേപ്പില ഡയറ്റിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കറിവേപ്പില കഷണങ്ങളാക്കി പാലില്‍ ചേര്‍ത്തു കഴിക്കുകയോ പൊടിച്ച് മറ്റു ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം.
ഹെയര്‍ മാസ്‌ക്
കറിവേപ്പില പൊടിച്ച് തൈരുമായി ചേര്‍ത്തു നല്ല പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. ഏതാണ്ട് പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം.
ഹെയര്‍ ടോണിക്
ഒരു പാത്രത്തില്‍ കുറച്ചു കറിവേപ്പിലയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് ചെറുചൂടില്‍ കറുപ്പു നിറമാകുന്നതുവരെ തിളപ്പിക്കാം. എണ്ണ തണുക്കുമ്പോള്‍ തലയില്‍ നന്നായി പുരട്ടി മസാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം ഷാംപൂ വച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും മുടി നരയ്ക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും.
കറിവേപ്പില കൊണ്ടൊരു ചായ
കറിവേപ്പില കൊണ്ടു ചായയുണ്ടാക്കി കഴിയ്ക്കുന്നതും മുടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്. അതിനായി കുറച്ചു വെള്ളത്തില്‍ കറിവേപ്പിലയിട്ടു തിളപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് മധുരവും ചേര്‍ത്ത് കുടിക്കാം. ഇതും മുടി കൊഴിച്ചിലും താരനും തടയും. ഒരാഴ്ച്ചത്തോളം കറിവേപ്പില ചായ ശീലമാക്കുന്നവരില്‍ മാറ്റം ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha