ബ്ലാക് ഹെഡ്സ് നീക്കാന്‍ ചെറുനാരങ്ങ
മുഖകുരുവിനെക്കാള്‍ വളരെയധികം അപകടകാരിയാണ് ബ്ലാക് ഹെഡ്‌സ് . ഇവ ഇരുന്നു പഴകിയാല്‍ മുഖകാന്തി മങ്ങി മുഖത്തിന്റെ സൗന്ദര്യം മുഴുവന്‍ ചോര്‍ന്നുപോകുമെന്ന പേടിയാണ് എല്ലാവരിലും. എന്നാല്‍ വീട്ടിലിരുന്ന ചെയ്യാവുന്ന നുറുങ്ങു വിദ്യയിലൂടെ ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതേയുളളു.
ചെറുനാരങ്ങയാണ് ഇതിനു പറ്റിയ മരുന്ന്. മുഖം ചൂടുവെളളമുപയോഗിച്ച കഴുകിയതിനു ശേഷം ചെറുനാരങ്ങയും തേനുമുപയോഗിച്ച് കഴുകുന്നത് നല്ലതാണ്. മുഖകാന്തി വര്‍ധിക്കുന്നതിന് ഇത് സഹായിക്കും. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കി ഉരസിയാല്‍ ബ്ലാക് ഹെഡ്‌സ് പമ്പ കടക്കും. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും.
മുട്ടവെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടും.
പനിനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത ലായനി പഞ്ഞിയില്‍ മുക്കി ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ബ്ലാക്‌ഹെഡ്‌സ് മാറ്റുന്നതോടൊപ്പം ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഈ രീതി സഹായിക്കും. ചെറുനാരങ്ങാനീര് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുന്നതിനാല്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തു പുരട്ടുന്നത് നല്ലതായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha