നിറം വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍
ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ നിറം മങ്ങാന്‍ സാധ്യത വളരെ കൂടുതലാണ്. പാര്‍ശ്വഫലങ്ങളില്ലാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികളുണ്ട്.
മഞ്ഞള്‍ ഉത്തമ ഔഷധമാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും മഞ്ഞള്‍ ഒരുപോലെ ഗുണം നല്‍കുന്നു. മഞ്ഞള്‍ പൊടിച്ച് പാലില്‍ മിക്‌സ് ചെയ്ത് ശരീരത്തില്‍ തേയ്ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.
വെള്ളരിക്കയുടെ നീരും രണ്ട് ടീ സ്പൂണ്‍ കറ്റാര്‍വാഴ നീരും മിക്‌സ് ചെയ്ത് ശരീരത്തില്‍ പുരട്ടുക. രാവിലെയും രാത്രിയും ഇത് പോലെ ചെയ്യുന്നത് ഉത്തമമാണ്.
ചന്ദനത്തിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ചന്ദനം മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കറുത്ത പാടുകളെ ഇത് ഇല്ലാതാക്കുന്നു.
നാരങ്ങാ നീര് ബ്ലീച്ച് ആയി ഉപയോഗിക്കാന്‍ സാധിക്കും. കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുത്ത നിറം ഇല്ലാതാക്കാന്‍ നാരങ്ങ മുറിച്ച് കൈകാലുകളില്‍ പുരട്ടുന്നത് ഉത്തമമാണ്.
വിറ്റാമിന്‍ സിയുടെ കലവറയാണ് തൈര്. അതുകൊണ്ട് തന്നെ തൈര് കൈയ്യിലും കാലിലും പുരട്ടുന്നത് സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുത്ത പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യുന്നു. ഓറഞ്ച് സ്‌ക്രബ്ബറായി ഉപയോഗിക്കാം. പഞ്ചസാരയും തേനും ഓറഞ്ച് നീരില്‍ ചാലിച്ച് കൈയ്യിലും കാലിലും പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha