കഴുത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍
ഭംഗിയുള്ള കഴുത്ത് സൗന്ദര്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചില ആഭരണമിടുന്നത് കാരണം കഴുത്തിലുണ്ടാകുന്ന കറുപ്പും പാടുകളും പലരുടെയും കഴുത്തിന്റെ സൗന്ദര്യത്തിന് വെല്ലുവിളിയാകാറുണ്ട്. അല്‍പം സമയം ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ വളരെ എളുപ്പം കഴുത്തിലെ ഇത്തരം പാടുകളും മറ്റും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് കഴുത്തില്‍ തുടയ്ക്കുന്നത് കഴുത്തിന് ചുറ്റുമുള്ള കൊഴുപ്പ് നീക്കം ചെയ്യാനും കറുപ്പ് കുറയ്ക്കാനും സഹായിക്കും.
കുളിക്കുന്നത് മുന്‍പ് എണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് കഴുത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കും.
ഉലുവയുടെ ഇല പിഴിഞ്ഞെടുത്ത നീരില്‍ പയര്‍പൊടിയോ കടലമാവോ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി കഴുത്തില്‍ തേച്ച്പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് കഴുത്തിലെ പാടുകളെ തീര്‍ത്തും ഇല്ലാതാക്കും.
കഴുത്തിന് സ്വാഭാവിക നിറം ലഭിക്കാനായി കഴുത്തില്‍ തൈര് തേച്ച് പിടിപ്പിച്ച ശേഷം പാലോ വെള്ളമോ ഉപയോഗിച്ച് കഴുകികളയുന്നതും നല്ലതാണ്.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും കലര്‍ത്തി ലേപനം ചെയ്യുന്നത് കഴുത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പനിനീരും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് കഴുത്തില്‍ തേയ്ക്കുന്നതും ഗുണം ചെയ്യും.
കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുന്നതും കഴുത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha