മുഖത്തെ വെള്ളപ്പാടുകള്‍ മാറ്റാന്‍...
മിക്കവരേയും എപ്പോഴും അലട്ടുന്ന പ്രശ്‌നമാണ് മുഖത്തെ വെള്ളപ്പാടുകള്‍. ഇത് ചിലപ്പോള്‍ ചര്‍മത്തിന് നിറം നല്‍കുന്ന മെലാട്ടിന്റെ ഉത്പാദനത്തിന്റെ വ്യത്യാസം കാരണമാകാം. വൈറ്റമിന്റെ കുറവ് , വിറ്റില്‍ഗോ , ഫംഗസ് ബാധ തുടങ്ങിയവയെല്ലാം മുഖത്തെ വെള്ളപ്പാടുകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഈ വെള്ളപ്പാടുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരിഹാരങ്ങളുണ്ട്.
ഇഞ്ചിനീരില്‍ ചെറുനാരങ്ങാനീരും വെള്ളവും കലര്‍ത്തി കുടിക്കുന്നത് വെള്ളപ്പാടുകള്‍ മാറാന്‍ സഹായിക്കും. രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ ഈ മിശ്രിതം സഹായിക്കും. ഇത് മുഖത്തെ വെള്ളപ്പാടുകള്‍ ഇല്ലാതാക്കും.
ആപ്പിള്‍ സിഡെര്‍ വിനഗര്‍ പുരട്ടുന്നതും, തേന്‍ പുരട്ടുന്നതും വെള്ളപ്പാടുകളില്‍ നിന്ന് മോചനം നല്‍കും.
തുളസിയില അരച്ചത് മഞ്ഞളുമയി കലര്‍ത്തി പുരട്ടുന്നതും ക്യാബേജ് ജ്യൂസ് മുഖത്ത് പുരട്ടുന്നതും വെള്ളപ്പാടുകള്‍ മാറാനുള്ള മികച്ച മാര്‍ഗ്ഗങ്ങളാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha