കണ്‍തടങ്ങളിലെ കറുപ്പകറ്റാം
കണ്‍തടങ്ങളിലുണ്ടാകുന്ന കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, പോഷകങ്ങളുടെ അപര്യാപ്തത. ടിവിയുടേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം, പാരമ്പര്യം എന്നിവയെല്ലാം കണ്‍തടങ്ങളിലെ കറുപ്പിന് കാരണമാകും.
കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. തേന്‍ ഇതിനൊരു മികച്ച ഔഷധമാണ്. തേനുപയോഗിച്ച് കണ്‍ടങ്ങളിലെ കറുപ്പു മാറ്റുന്നതെങ്ങനെയെന്ന് നോക്കാം. കണ്ണിനു ചുറ്റും തേന്‍ പുരട്ടി. അല്‍പം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മതി.
അര ടീസ്പൂണ്‍ തേനിലേക്ക് നാലഞ്ചു തുള്ളി ബദാം എണ്ണ ചേര്‍ത്തിളക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടി , അല്‍പം കഴിഞ്ഞ് കഴുകി കളയുക. നല്ല പഴുത്ത പഴവും തേനും ചേര്‍ത്ത് ഉടച്ച് കണ്ണിനു ചുറ്റും പുരട്ടിയാലും കറുപ്പ് മാറും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha