ചര്‍മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഒലീവ് ഓയില്‍
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മമുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ ഏറെ മികച്ചതാണ്. ചര്‍മസംരക്ഷണത്തില്‍ തന്നെ ഒലീവ് ഓയിലിന് പല ഗുണങ്ങളുമുണ്ട്. ചര്‍മത്തിലെ ചുളിവുകളറ്റാന്‍, ഈര്‍പ്പം നില നിര്‍ത്താന്‍, നിറം വര്‍ദ്ധിയ്ക്കാന്‍ എല്ലാം ഒലീവ് ഓയില്‍ സഹായിക്കും.
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.
അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.
ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് വെളുപ്പു ലഭിയ്ക്കാന്‍ സഹായകമാണ്.
ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha