സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ കറ്റാര്‍വാഴ
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമാണ് കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ നിന്നുള്ളതും വിഷാംശം അടങ്ങിയിട്ടില്ലാത്തതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. എഴുപത്തിയഞ്ചിലധികം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സൗന്ദര്യ വര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. ഇതില്‍ നിന്നെടുക്കുന്ന ജെല്‍ മുറിവുണക്കാനും അണുബാധ കുറയ്ക്കാനും സഹായിക്കുന്നു. പക്ഷെ കറ്റാര്‍വാഴ അമിതമായി ഉപയോഗിക്കപ്പെടുന്നത് എക്‌സിമ, താരന്‍, സോറിയാസിസ് തുടങ്ങിയവക്കുള്ള മരുന്നായാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ് കറ്റാര്‍വാഴ.
ആന്റിഓക്‌സിഡന്റുകളുടേയും വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി എന്നിവയുടേയും കലവറയായ കറ്റാര്‍വാഴ. ത്വക്കിന് ജലാംശം നല്‍കുന്നതിനും മിനുസപ്പെടുത്തുന്നതിനും സഹായിക്കും. ത്വക്കിനെ ഉള്ളില്‍ നിന്ന് ബലപ്പെടുത്തുകയാണ് കറ്റാര്‍വാഴ ചെയ്യുന്നത്.
കറ്റാര്‍വാഴയ്ക്ക് സന്ധിവാതരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. ദഹനപ്രശ്‌നങ്ങള്‍ക്കും ഔഷധമാണ്. ശാരീരികാരോഗ്യത്തില്‍ നിന്നാണ് സൗന്ദര്യം ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. കറ്റാര്‍വാഴ ഒരേ സമയം ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha