ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍
പ്രകൃതിദത്തമായ സ്വാഭാവികമായ നിറം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.
ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തിന്
തേങ്ങാ വെള്ളം മുഖത്ത് പുരട്ടി സൗന്ദര്യസംരക്ഷണം സാധ്യമാക്കാം. തേങ്ങാ വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ മുഖത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.
പാലും തേനും കുടിയ്ക്കാന്‍ മാത്രമല്ല സൗന്ദര്യത്തിനും ഉപയോഗപ്രദമാണ്. പാലും തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും.
തക്കാളി ആരോഗ്യത്തെ സംരക്ഷിക്കും. എന്നാല്‍ അതുപോലെ തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തില്‍ തക്കാളി എന്നും മുന്നില്‍ തന്നെയാണ്.
ആവക്കാഡോ മിക്‌സിയില്‍ അടിച്ച് അല്‍പം പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
ചെറുപഴം ഉടച്ച് അത് മുഖത്ത് തേയ്ക്കുന്നതും മുഖത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നു.
മഞ്ഞളും സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മഞ്ഞള്‍പ്പൊടി പാലില്‍ ചാലിച്ച് ദിവസവും രാത്രി മുഖത്ത് തേച്ചു പിടിപ്പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha