പുത്തന്‍ തലമുറയില്‍ നെയില്‍ ആര്‍ട്ട് തരംഗം
പുതുതലമുറക്കാര്‍ക്കിടയില്‍ നെയില്‍ ആര്‍ട്ട് തരംഗമാകുന്നു. നഖങ്ങള്‍ക്ക് ഭംഗി കൂട്ടാനാണ് നഖത്തില്‍ ചിത്രമെഴുത്ത് ചെയ്യുന്നത്. ഒപ്പം വ്യത്യസ്തതയും. നഖങ്ങളില്‍ രൂപങ്ങള്‍ വരയ്ക്കുന്നതിനായി പെണ്‍കുട്ടികള്‍ ചെലവഴിക്കുന്നത് മണിക്കൂറുകളാണ്.
നെയില്‍ ആര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേകം ബ്യൂട്ടി പാര്‍ലറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 100 രൂപ മുതല്‍ ആയിരങ്ങളാണ് നെയില്‍ ആര്‍ട്ട് ചെയ്യു ന്നതിനുള്ള ചിലവ്.
വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായ ചിത്രങ്ങള്‍ നഖങ്ങളില്‍ വരച്ചു ചേര്‍ക്കാം എന്നതാണ് നെയില്‍ ആര്‍ട്ടിന്റെ പുതുമ. അതുകൊണ്ടു തന്നെ നഖങ്ങളിലെ കലാരൂപങ്ങളും ചിത്രങ്ങളും തരംഗമാവുകയാണ്.പലപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിരലുകളില്‍ പടരും. ഉണങ്ങാന്‍ സമയമെടുക്കും. തിരക്കിനിടയില്‍ ഇത് സാധ്യമാവില്ല. പക്ഷേ ഈ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പ്രതിവിധിയായാണ് നെയില്‍ പോളിഷ് പേനകള്‍ വിപണിയിലെത്തിയത്
ഒരു മാര്‍ക്കര്‍ പേന ഉപയോഗിക്കുന്ന പോലെ ലളിതമായി വിരലുകള്‍ക്ക് എളുപ്പത്തില്‍ നിറം കൊടുക്കാം. അതിവേഗം ഇത് ഉണങ്ങുകയും ചെയ്യും. വിലയാണെങ്കിലോ നെയില്‍ പോളിഷിന്റെ അത്രയും തന്നെ. ഫാഷന്‍ വിപണിയില്‍ നെയില്‍ പോളിഷ് പേനകള്‍ ശ്രദ്ധേയമായി കഴിഞ്ഞു.
ഫെമിനിന്‍ ലുക്കിനു വേണ്ടിയുള്ളതാണ് ഈ സ്‌റ്റൈല്‍. ഇളം നിറത്തില്‍ കാണുന്ന വിരല്‍ത്തുമ്പ് സ്വിംസ്യൂട്ടിനും മറ്റു ചില പാര്‍ട്ടികളിലും ശോഭിക്കും. ഫ്രഞ്ച് മാനിക്യൂര്‍ കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്. അതില്‍ വെള്ളയും, ഏതെങ്കിലും ഇളം നിറത്തിലുള്ള പോളിഷും, ടോപ്പ്‌കോട്ടും, കത്രികയും, മാനിക്യൂര്‍ സ്റ്റിക്കും ഉണ്ടാകും
സ്‌റ്റൈലില്‍ നിന്ന് ഒരിക്കലും വിട്ടു പോകാത്തതാണ് പേസ്റ്റല്‍ നിറങ്ങള്‍. ലാവന്റര്‍, ഇളം പിങ്ക്, പീച്ച്, റോസ് എന്നിവയാണ് പാസ്റ്റല്‍ നിറങ്ങള്‍. ആകര്‍ഷണത്തിനു വേണ്ടി തിളക്കമുള്ള ടോപ്പ്‌കോട്ടും പോളിഷിനു മുകളില്‍ പുരട്ടാം. മെറ്റാലിക് നഖങ്ങള്‍ക്കാണ് ആകര്‍ഷകത്വം കൂടുതല്‍. ട്രെന്റി ലുക്ക് നല്‍കുന്ന അത്തരം നഖങ്ങള്‍ പാര്‍ട്ടികളില്‍ ശ്രദ്ധ നേടുന്നു. നഖങ്ങള്‍ ട്രിം ചെയ്ത് ചെറുതാക്കി മെറ്റാലിക് ലുക്ക് കിട്ടുന്നതരം പോളിഷുകള്‍ ഇടുന്നതാണ് ഇത്. സില്‍വര്‍, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളെല്ലാം മെറ്റാലിക്കില്‍ പെടുന്നവയാണ്.
https://www.facebook.com/Malayalivartha