മനോഹരമായ പാദങ്ങള്‍ക്ക്

ഇളം ചൂടുവെള്ളത്തില്‍ ഉപ്പും, ചെറുനാരങ്ങാനീരും അല്പം ഷാംപൂവും ചേര്‍ത്ത് അര മണിക്കൂര്‍ കാലുകള്‍ അതില്‍ മുക്കിവെയ്ക്കുക. പിന്നീട് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ മുടക്കാതെ ഇത് ചെയ്യുകയാണെങ്കില്‍ കാലുകളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. പാദം മൃദുവാകുകയും ചെയ്യും.പെടിക്യുവര്‍ ചെയ്യുന്നതിനു സമമാണിത്.
കാല്‍വെള്ള നിത്യേന ഉരച്ചുകഴുകുന്നത് കാലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍, വരള്‍ച്ച എന്നിവയെ തടയാന്‍ സഹായകരമാകും. കുഴിനഖമുണ്ടായാല്‍ മഞ്ഞളും, മയിലാഞ്ചി ഇലയും കൂടി അരച്ച് കുഴിനഖത്തില്‍ പൊതിയുക. തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ നഖങ്ങളില്‍ പുരട്ടുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഗ്ലിസറിനും ചെറുനാരങ്ങാനീരും ചേര്‍ത്ത് പാദങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം മസാജ് ചെയ്ത് കഴുകി കളയുക. കാലുകളിലെ വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും എന്ന് മാത്രമല്ല, നാരങ്ങയുടെ അണുനാശിനി ഗുണം കാലുകള്‍ക്ക് ലഭിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് മുന്‍പ് കാലുകളിലും, പാദങ്ങളിലും ഏതെങ്കിലും മോയ്‌സ്ചറൈസിങ്ങ് ക്രീമുകള്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha