മുടി സമൃദ്ധമായി വളരാന്‍...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരുടെ മുടിയും ആരോഗ്യത്തോടെ തഴച്ചു വളരും. വിപണിയില്‍ പോയി പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി മുടിവളര്‍ച്ചയെ സഹായിക്കുന്നവ നോക്കി തിരഞ്ഞെടുക്കാം. മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പഴങ്ങളേതൊക്കെയാണെന്നു നോക്കാം.
ആപ്പിള്‍
ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ ഡോക്ടര്‍ എവേ എന്ന ചൊല്ല് മുടിയുടെ കാര്യത്തിലും വളരെയധികം ശരിയാണ്. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞ ആപ്പിള്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കും. ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിള്‍ വീതം ദിവസവും കഴിക്കാം.
സ്‌ട്രോബെറി
കാണാന്‍ ഭംഗിയുള്ളതുപോലെ തന്നെ നിരവധി ഗുണങ്ങളുമുള്ള പഴങ്ങളിലൊന്നാണ് സ്‌ട്രോബെറി. കഷണ്ടിയെ പ്രതിരോധിക്കുകയും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകത്താല്‍ സമൃദ്ധമാണു സ്‌ട്രോബെറി. അതുകൊണ്ട് മുടികൊഴിച്ചില്‍ കലശലായിട്ടുള്ളവര്‍ സ്‌ട്രോബെറി കഴിക്കുന്നതു വളരെയധികം ഫലം ചെയ്യും.
മുന്തിരി
മുന്തിരിയും ആന്റിഓക്‌സി!ഡന്റുകള്‍, വിറ്റാമിന്‍, നാച്ചുറല്‍ ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളിലൊന്നാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്ത്രി മുടികൊഴിച്ചില്‍ തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും
.
വാഴപ്പഴം
നാട്ടുമ്പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ഒന്നാണു വാഴപ്പഴം. പലര്‍ക്കും അതിന്റെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. പൊട്ടാസ്യം, വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങി അനേകം സവിശേഷതകളുള്ള പഴമാണു വാഴപ്പഴം. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണിത്. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല തഴച്ചു മുടി വളരാനും ബെസ്റ്റ് ആണു വാഴപ്പഴം.
ഓറഞ്ച്
വാഴപ്പഴം പോലെ തന്നെ അനേകം ഗുണമേന്മകളാണു ഓറഞ്ചിനും ഉള്ളത്. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡ്‌സ്, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം, ഫൈബര്‍, മിനറല്‍സ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സവിശേഷതകളാണ് ഓറഞ്ചിനുള്ളത്. മുടി കൊഴിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ ഓറഞ്ച് ശീലമാക്കുന്നതും അവരില്‍ മാറ്റമുണ്ടാക്കും.
https://www.facebook.com/Malayalivartha