ശരീരഭാരം കുറയ്ക്കാന്‍...

മിക്കവാറും എല്ലാപേരും വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. വ്യായാമം ചെയ്താലും പട്ടിണി കിടന്നാലുമൊന്നും വണ്ണം കുറയില്ല അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.. ആഹാരത്തോടുള്ള അത്യാര്‍ത്തിയും, എണ്ണ പലഹാരങ്ങളോടുള്ള ഇഷ്ടവും, ഫാസ്റ്റ് ഫുഡുമൊക്കെയാണ് അമിത വണ്ണത്തിലേക്കു ശരീരത്തെ എത്തിക്കുന്നത്. ശരിയായ ആഹാര ക്രമീകരണവും ആഹാരരീതികളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിത ഭാരം കുറക്കുന്ന ചില ആഹാരപദാര്‍ഥങ്ങള്‍ ചുവടെ;
വെള്ളരിക്ക
കണ്ണിനു മുകളിലെ കറുപ്പകറ്റാനും സലാഡിനിടയിലിടാനും മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. വെള്ളരിക്കയിലെ വെള്ളം ശരീരത്തിലെ വിശവസ്തുകളെ പുറം തള്ളുന്നതിന് സഹായിക്കുന്നു. സള്‍ഫര്‍, സിലിക്കണ്‍ എന്നിവയാല്‍ സമ്പന്നമായ വെള്ളരിക്ക വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.
തൈര്
തൈര് പതിവായി ഉപയോഗിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കുടവയറ് കുറയ്ക്കുന്നതിന് വളരെ സഹായകമായ ഭക്ഷണങ്ങളില്‍ ഒന്നാണ് തൈര. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹനപ്രിക്രിയ സുഗമമാക്കും. മലബന്ധം,ഗ്യാസ്ട്രബിള്‍ തുടങ്ങിയവയ്ക്കും തൈര് ഉത്തമമാണ്.
വാഴപ്പഴം
വാഴപ്പഴം പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്. ആരോഗ്യകരമായ സോഡിയം പൊട്ടാസ്യം ബാലന്‍സ് ചെയ്ത് അമിതവണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
ഇഞ്ചി
കൊഴുപ്പകറ്റി അമിതവണ്ണം കുറയ്ക്കാന്‍ ഫലപ്രദാണ് ഇഞ്ചി. ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. പ്രോട്ടീന്‍ ആംഗിരണം ചെയാനും വ്യതിയാനം ചെയാനും ഇഞ്ചിക്ക് കഴിയുന്നതിനാല്‍ ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വയറ്റിലെ കൊഴുപ്പിനെ അകറ്റാനും ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ അല്ലെങ്കില്‍ സാലഡിലോ പച്ചക്കറിയിലോ അറിച്ചിട്ടോ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.
പപ്പായ
പപ്പായയിലടങ്ങിയിരിക്കുന്ന പ്രോട്ടീന് ദഹനത്തെ എളുപ്പമാക്കുന്നു. വണ്ണം കുറയ്ക്കാന്‍ പപ്പായ അതുത്തമമാണ്.
ഔഷധ ചായ
ഔഷധ ചായ(ഹെര്‍ബല്‍ ടീ) സാധാരണ ആഹാരത്തിന് ശേഷം ദഹന പ്രക്രിയയെ സഹായിക്കാന്‍ മാത്രമല്ല ശരീരവണ്ണം കുറയ്ക്കാനും ഉത്തമമാണ്.
തേങ്ങ വെള്ളം
തേങ്ങ വെള്ളം ഒരു യഥാര്‍ത്ഥ വൈദ്യന്‍ ആണ്. തടി കുറയ്ക്കുന്ന കാര്യത്തില്‍ തേങ്ങാവെള്ളം ഉത്തമമാണ്. ഇതില്‍ കുറഞ്ഞ കലോറിയാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അമിത വണ്ണം എന്ന വിപത്തിനെ തടയാന്‍ തേങ്ങാവെള്ളത്തിനു കഴിയും. തേങ്ങ വെള്ളതിന് പകരം വയ്ക്കാന്‍ മറ്റ് ഒരു എനര്‍ഡി ഡ്രങ്കിനുമാവില്ല.
മല്ലി
ഒരു കപ്പ് വെള്ളത്തില്‍ ഒരു പിടി മല്ലി ഇട്ട് 10 15 മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച് ഒരു തുള്ളി തേന്‍ ചേര്‍ത്ത് കഴിക്കുന്നത്. അമിതവണ്ണത്തിന് പരിഹാരമാകും.
https://www.facebook.com/Malayalivartha