പുരുഷസൗന്ദര്യത്തിനു മാറ്റു കൂട്ടാൻ

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇപ്പോൾ സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. ചർമത്തിന്റെ ദൃഢതയും മുഖത്തെ തിളക്കവും കാത്തു സൂക്ഷിക്കുന്നതിൽ പുരുഷന്മാരും തല്പരരാണ്.
സ്ത്രീ ചർമത്തെക്കാൾ പുരുഷ ചര്‍മത്തിന് ദൃഢത കൂടുതലാണ്. അതിനാല്‍ തന്നെ സ്ത്രീകൾ ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷണ വഴികൾ പുരുഷന്മാർക്ക് ചേരില്ല.
വീട്ടിൽ ഉണ്ടാവുന്ന ഉത്പന്നങ്ങൾ പുരുഷ സൗന്ദര്യം കൂട്ടാൻ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് നോക്കാം
1 . പഴുത്ത തക്കാളി ഉടച്ച് മുഖത്ത് പുരട്ടുകയോ തക്കാളി മുറിച്ച് മസ്സാജ് ചെയ്യുകയോ ചെയ്യുന്നത് ചര്‍മത്തിന് അത്യുത്തമമാണ്.
2. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് തുളസി അരച്ച് മുഖത്തിടാം.
3. എണ്ണ മയമുള്ള ചര്‍മമുള്ളവർക്ക് ചെറു വെള്ളരിക്ക അരച്ച് തേനും തൈരുമായി ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് ആഴ്ചയിൽ 3 തവണ ആവര്‍ത്തിക്കുന്നത് ചര്‍മത്തിന് നല്ലതാണ്.
4. തലേ ദിവസം വെള്ളത്തിൽ ഇട്ടുവെച്ച ആര്യവേപ്പില അരച്ച് മുഖത്തിടുന്നത് ഷേവിങ്ങ് മുറിവുകൾ ഉണങ്ങാനും മുഖക്കുരു മാറാനും ഉപകാരപ്രദമാണ്.
5. തേനും മുട്ടയും തൈരും ഉടച്ച ആപ്പിളും സമം ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖ കാന്തി കൂട്ടും.
https://www.facebook.com/Malayalivartha