മുടി സ്‌ട്രെയ്റ്റനിംഗ് ഇനി വളരെ എളുപ്പം!
മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്ത് നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ അധിക ചിലവും, പിന്നീട് മുടിക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങളും ഓര്‍ക്കുമ്പോ പലരും സ്‌ട്രെയ്റ്റനിംഗ്‌നോടു ഗുഡ് ബൈ പറയും. എന്നാല്‍ അധിക ചിലവില്ലാതെ ഒരല്‍പ്പം ക്ഷമയും വീട്ടില്‍ ഉള്ള സാധനങ്ങളും മാത്രം മതി മുടി നിവര്‍ത്താന്‍.
മുട്ടയും ഒലീവ് ഓയിലും
മുട്ടയും ഒലീവ് ഓയിലും ചേര്‍ത്ത് യോചിപ്പിക്കുക. 20 മിനിറ്റ് ഇത് മുടിയില്‍ തേയ്ച്ചുപിടിപ്പിക്കുക. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇങ്ങനെ പതിവായ് ചെയ്താല്‍ ചുരുളന്‍ മുടി നിവര്‍ത്താം
പാല്‍, തേങ്ങാ പാല്‍
പഴയ ഒരു സ്‌പ്രേക്കുപ്പിയില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപാല്‍ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്‌പ്രേ ചെയ്യാം. അര മണിക്കൂര്‍ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകാം.
പാലും തേനും
ഒരു കപ്പ് പാലില്‍ തേന്‍ ചേര്‍ത്ത് പേസ്റ്റു രൂപത്തിലാക്കണം. അല്‍പ്പം കൂടി കൊഴുപ്പ് ലഭിക്കാന്‍ ഈ മിശ്രിതത്തില്‍ വാഴപ്പഴവും അരച്ചു ചേര്‍ക്കാം. വാഴപ്പഴം മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകരമാണ്. ഈ പേസ്റ്റ് തലമുടിയില്‍ പുരട്ടി മിശ്രിതം നന്നായി ഉണങ്ങിയ ശേഷം മാത്രം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഒലിവ് ഓയില്‍
രണ്ടു മുട്ടയെടുത്ത് ഉടച്ച ശേഷം അതില്‍ ആവശ്യത്തിന് ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തണം. മുടിയിഴകള്‍ പൂര്‍ണ്ണമായി മൂടത്തക്ക വിധത്തില്‍ ഈ മിശ്രിതം പുരട്ടാം. മുക്കാല്‍ മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ചുരുളുകള്‍ നിവര്‍ന്ന് മുടി മനോഹരമാകും.
തേങ്ങാപ്പാലും നാരങ്ങാനീരും
ഒരു കപ്പില്‍ തേങ്ങാപ്പാലെടുക്കുക. ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേര്‍ത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ഇനി ഇത് മുടിയില്‍ തേയ്ക്കണം. അതിനു ശേഷം ഡ്രൈയര്‍ ഉപയോഗിച്ച് ഒരു ടവ്വല്‍ ചൂടാക്കി മുടി മുഴുവന്‍ മൂടത്തക്ക വിധത്തില്‍ കെട്ടി വയ്ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കൂറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകണം.
വെളിച്ചെണ്ണ
എണ്ണ ചെറുതീയില്‍ ചൂടാക്കിയ ശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യാം. ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തോര്‍ത്തുപയോഗിച്ച് മുടി മുഴുവനായും മൂടിവയ്ക്കണം. മുക്കാല്‍ മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ചെറിയ നനവോടെ തന്നെ മുടി പല്ലകലമുള്ള ഒരു ചീര്‍പ്പുപയോഗിച്ച് ചീകാം. ഉണങ്ങുമ്പോഴേക്കും ചുരുളല്‍ നിവര്‍ന്നിരിക്കും.
കറ്റാര്‍ വാഴ
അര കപ്പ് ചെറു ചൂടുള്ള എണ്ണയും അര കപ്പ് കറ്റാര്‍ വാഴയുടെ ജെല്ലും ചേര്‍ത്ത് ഇളക്കി പാക്ക് ഉണ്ടാക്കി 30-40 മിനിറ്റ് തലയില്‍ തേയ്ച് പിടിപ്പിക്കുക. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
https://www.facebook.com/Malayalivartha