നരച്ച മുടിയില്‍ ഹെന്ന ഇടുമ്പോള്‍ ശ്രദ്ധിക്കുക ഇങ്ങനെ വേണം ഇടാന്‍...
ഹെന്ന നിങ്ങളുടെ മുടിക്ക് കട്ടിയും, ബലവും, നിറവും മിനുസവും നല്‍കുന്നു. ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ മുടിയുടെ വേരുകള്‍ ബലമുള്ളതാകും. മെഹന്തിയെ ഹെന്നയെന്നും പറയും. ഹെന്നയുടെ മെച്ചം എന്നത് ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തി മുടിക്ക് കട്ടിയും എണ്ണവും കൂട്ടുന്നു. ഹെന്ന എങ്ങനെ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന് ചുവടെ ചേര്‍ത്തിരിക്കുന്നു.
ആദ്യത്തേതും പ്രധാപ്പെട്ടതുമായ ഘട്ടം എന്നത് തേയില വെള്ളത്തില്‍ തിളപ്പിക്കുക എന്നതാണ്. ഒരു സോസറില്‍ വെള്ളം എടുക്കുക. ഗ്യാസ് ഓണ്‍ ചെയ്തു തേയില ഇടുക. വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കുക. ഹെന്ന പൊടിയുടെ അനുപാതത്തില്‍ വെള്ളം ആക്കുക. പ്രകൃതിദത്തമായ ഹെന്നപ്പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
അടുത്ത് ഹെന്ന മാസ്‌ക് തയ്യാറാക്കുക എന്നതാണ് മുടിയുടെ അളവ് അനുസരിച്ചു ഹെന്ന പൗഡര്‍ എടുക്കുക. 8 മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ക്കുക. രാത്രിയില്‍ കുതിരാനിടുന്നതാണ് നല്ലത്. അതിനുശേഷം അതിലേക്ക് തേയിലയും നാരങ്ങാ നീരും അല്പം നെല്ലിക്കാപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. നിറമുള്ള മുടിയുടെ ഭാഗം എടുത്ത് പുരട്ടുക. മുഴുവന്‍ ഭാഗവുമാണെങ്കില്‍ പോണിറ്റെയില്‍ ആയി മുടി കെട്ടുക. മുടി ഒട്ടിപിടിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ വിരലുകളും ഉപയോഗിക്കുക. ഇത് മുടിയില്‍ നന്നായി പുരട്ടുക.
ഉടനെതന്നെ മുടി കഴുകാതിരിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക. അതുവരെ ഒരു ഷവര്‍ ക്യാപ് വച്ച് മുടി മൂടുക. 30 മിനിറ്റിനു ശേഷം മുടി കഴുകാവുന്നതാണ്. മെഹന്തി പോകുംവരെ നന്നായി കഴുകുക. നിങ്ങള്‍ ശുദ്ധമായ ഹെന്നയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ വെള്ള മുടി പിങ്കോ ഓറഞ്ചോ ആകും. അതിനാല്‍ പ്രകൃതിദത്ത ഹെന്ന ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മിനുസവും നല്‍കും.
https://www.facebook.com/Malayalivartha