താരന് ശാശ്വത പരിഹാരം
യുവാക്കൾക്കും യുവതികൾക്കുമിടയിൽ ഇന്ന് സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് താരൻ. ഇവ മുടികൊഴിച്ചിലിനും അകാലനരയ്ക്കും കാരണമാകും എന്ന് മാത്രമല്ല മുഖക്കുരുവിനും കരണമാകുകയാണ്. അത് നമ്മുടെ സൗന്ദര്യത്തെ തന്നെ നഷ്ടപ്പെടുത്തിയേക്കാം. താരൻ ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയം എറ്റുവാങ്ങി നിരാശപ്പെട്ടവർക്കിതാ താരൻ എന്നന്നേയ്ക്കുമായി മാറാൻ ഒരു പൊടികൈ.
സവാളയും നാരങ്ങാനീരുമാണ് ഇതിനാവശ്യം. സവാള നന്നായി അരച്ച് അതിന്റെ നീര് എടുത്തു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ഒരു കപ്പു വെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേർത്ത വെള്ളം ഉപയോഗിച്ച് തല കഴുകികളയുക. അഞ്ചു മിനിട്ടിനു ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തലവീണ്ടും കഴുകിക്കളയുക.
നാരങ്ങാ നീര് നേരിട്ട് മുടിയിൽ തേയ്ക്കരുത് അത് മുടികൊഴിച്ചിലിനു കാരണമാകുന്നു. അതിനാലാണ് വെള്ളത്തിൽ ചേർത്തു ഉപയോഗിക്കുന്നത്. നാരങ്ങാനീര് താരനെതിരെ ഫലപ്രദമാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സവാള ഉപയോഗിയ്ക്കുന്നതു വഴി ഉണ്ടാകുന്ന ഗന്ധം അകറ്റാനും ചെറു നാരങ്ങാ നീര് സഹായിക്കും.
സവാളയിൽ സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിയ്ക്കു വളരെ നല്ലതാണു. മുടികൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും ഇത് സഹായിക്കുന്നു.
താരൻ കൂടുതലുള്ളവർ ആഴ്ച്ചയിൽ രണ്ടു പ്രാവശ്യവും അല്ലാത്തവർ ആഴ്ച്ചയിൽ ഒരു പ്രാവശ്യവും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha