കൂടുതൽ സുന്ദരിയാകാൻ ലിപ്സ്റ്റിക്
ചുണ്ടുകളുടെ ഭംഗിയെ പറ്റി സ്ത്രീകൾക്ക് പൊതുവെ അമിതമായ ആശങ്കയാണ്. ഭൂരിഭാഗം സ്ത്രീകളും നിത്യവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് . എന്നാൽ ചുണ്ടുകള്‍ക്കനുയോജ്യമായ ലിപ്സ്റ്റിക് തെരഞ്ഞെടുക്കുന്നതില്‍ പലരും ബോധവതികളല്ല. ചര്‍മ്മത്തിന്‍െറ നിറത്തിനനുയോജ്യമായ ലിപ്സ്റ്റിക്കാണ് തെരഞ്ഞെടുക്കേണ്ടത് .
ഇരുനിറക്കാര്‍ ചുവപ്പ്, മജന്ത, പിങ്ക്, റോസ് എന്നി നിറങ്ങള്‍ ഒഴിവാക്കി പകരം ബ്രൗണ്‍, ഗ്രേപ്പ് എന്നീ നിറങ്ങൾ ഉപയോഗിച്ച് നോക്കൂ .
ലിപ്സ്റ്റിക്ക് തെരഞ്ഞെടുക്കാൻ മാത്രമല്ല ശരിയായ വിധത്തിലുള്ള ഉപയോഗക്രമങ്ങളും ഏറെ പേർക്കും അറിയില്ല .
വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് അഭംഗിതന്നെയാണ്. ഇതൊഴിവാക്കാൻ ലിപ്സ്റ്റിക് അണിയും മുൻപ് നനഞ്ഞ തുണികൊണ്ട് ചുണ്ടുകള്‍ മൃദുവായി അമര്‍ത്തി തുടക്കണം. ഇത് ഡെഡ് സെല്ലുകള്‍ നീക്കംചെയ്ത് ചുണ്ടകളുടെ കാന്തി വര്‍ധിപ്പിക്കുകയും മൃദുവാക്കി തീര്‍ക്കുകയും ചെയ്യും.
പരുക്കനായതും അതുപോലെ വരണ്ടതുമായിട്ടുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക് അണിയുന്നതിന് മുൻപ് ലിപ് ബാം അമിതമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ ലിപ്സ്റ്റിക് പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയുണ്ട്. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുൻപ് അല്‍പ്പം ഫൗണ്ടേഷന്‍ പുരട്ടിയാല്‍ നന്നായിരിക്കും.അതിനുശേഷം ലിപ് ലൈനര്‍ ഉപയോഗിച്ച് നല്ല ആകൃതി വരുത്തിയതിനു ശേഷം ലിപ്സ്റ്റിക് പുരട്ടാം. ഇത് ലിപ്സ്റ്റിക് പുറത്തേക്ക് പടരാതിരിക്കുന്നതോടൊപ്പം ചുണ്ടുകൾക്ക് പെർഫക്ട് ഷേപ്പു നൽകുന്നതിനും സഹായിക്കും
ചുണ്ടുകളിൽ നേരിട്ട് ലിപ്സ്റ്റിക് പുരട്ടുന്നതിനു പകരം ഒരു ബ്രഷ് ഉപയോഗിക്കുന്നത് എല്ലാ ഭാഗങ്ങളിലും ഒരുപോലെ പുരട്ടാൻ കഴിയുന്നതിനോടൊപ്പം ചുണ്ടുകളിൽ ദീർഘനേരമിരിക്കുന്നതിനും സഹായിക്കും.
ലിപ്സ്റ്റിക്ക് അധികമായാൽ ഒരു ടിഷ്യുപേപ്പർ ഉപയോഗിച്ച് അധികമായ ലിപ്സ്റ്റിക് നീക്കം ചെയ്യണം.
ചുണ്ടുകളിൽ നിറ വ്യത്യാസം അല്ലെങ്കിൽ കറുത്ത പാടുകൾ ഉണ്ടെങ്കിൽ കൺസീലർ ഇട്ടതിനുശേഷം ലിപ്സ്റ്റിക് ഇടുകയാണെങ്കിൽ അതുമറയ്ക്കാവുന്നതാണ്. ചുണ്ടുകളുടെ തിളക്കവും ഇത് വർധിപ്പിക്കും.
എപ്പോഴും മുഖത്തിന്‍റെ നിറത്തേക്കാൾ അൽപം കൂടി മുന്നോട്ടു നിൽക്കുന്ന നിറം വേണം തിരഞ്ഞെടുക്കാൻ. വെളുത്ത നിറമുള്ളവർക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കിൽ ഇരുണ്ട ചർമ്മമുള്ളവർ തവിട്ടു നിറവും ഉപയോഗിക്കാവുന്നതാണ്. ചുവപ്പിൽ ചില കോംബിനേഷൻ നിറങ്ങൾ ഏവർക്കും യോജിക്കുന്നതാണ്. ഇരുണ്ട നിറക്കാർക്ക് ബർഗണ്ടി റെഡ് കൂടുതൽ ചേർച്ചയായിരിക്കും.
https://www.facebook.com/Malayalivartha