മുഖത്തെ പാടുകളും ചുളിവുകളും മാറ്റാന്‍ ഏറ്റവും നല്ലത് കെമിക്കല്‍ പീലിങ്
കെമിക്കല്‍ പീലിങ്ങിലെ 'കെമിക്കല്‍' എന്ന വാക്ക് പലരിലും ഭയമാണ് ഉണര്‍ത്തുക. കുരുക്കളും പാടുകളും മായ്ക്കാന്‍ കെമിക്കല്‍ പീലിങ് ചെയ്ത് അവസാനം മുഖം പൊള്ളി വികൃതമാകുമോ തൊലി ഉരിഞ്ഞു പോകുമോ എന്ന പേടി. സത്യത്തില്‍ പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചര്‍മ ചികിത്സയാണ് കെമിക്കല്‍ പീലിങ്. ശരിയായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല.
ചര്‍മ്മത്തിനടിയിലെ ഡെഡ് സ്‌കിന്‍ പാളികള്‍ (ലെയറുകള്‍) എടുത്തു കളയുകയാണ് കെമിക്കല്‍ പീലിങ്ങിലൂടെ ചെയ്യുന്നത്. ഓരോ പീലിങ്ങിലും ഓരോ ലെയര്‍ മാത്രമേ എടുക്കുകയുള്ളൂ. ഒരാള്‍ പീല്‍ ചെയ്തിട്ടുണ്ടോ എന്ന് മുഖത്തു നോക്കിയാല്‍പോലും അറിയില്ല. മൂന്നുതരം പീലുകള്‍ ഉണ്ട്. സൂപ്പര്‍ഫിഷ്യല്‍, മീഡിയം, ഡീപ്പ് പീല്‍ എന്നിവയാണവ. സൂപ്പര്‍ഫിഷ്യല്‍ അല്ലെങ്കില്‍ ലൈറ്റ്പീലുകള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് കെമിക്കല്‍ പീലിങ് ട്രീറ്റ്‌മെന്റ് എടുക്കുന്നത്. മുഖക്കുരു, ചുളിവുകള്‍, കരിമംഗല്യം, നിറം വര്‍ധിപ്പിക്കല്‍, അങ്ങനെ ആവശ്യങ്ങള്‍ പലതായിരിക്കും. മാന്‍ഡലിക് പീല്‍ ചര്‍മ്മത്തിന്റെ എണ്ണമയം ഇല്ലാതാക്കുന്നു.
മുഖക്കുരുവുള്ളവര്‍ക്ക് എണ്ണമയം കുറയ്ക്കാനുള്ള ട്രീറ്റ്‌മെന്റാണ് ആദ്യം കൊടുക്കുന്നത്. ചര്‍മ്മത്തിനടിയില്‍ എണ്ണമയം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ബ്ലാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നു. ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കുന്നു. ഗ്ലൈക്കോളിക് പീല്‍ കരിമംഗല്യത്തിന് വേണ്ടിയുള്ളതാണ്. ലാക്റ്റിക് ആസിഡ് പീല്‍ വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മത്തെ കൂടുതല്‍ മൃദുവാക്കുന്നു. പ്രായം കൂടുംതോറുമുള്ള ചുളിവുകള്‍ നീക്കാന്‍ കൊളാജന്‍ സ്റ്റിമുലേറ്റ് ചെയ്യുന്ന പീലുകള്‍ ചെയ്യാം.
പീലിങ്ങിനു മുമ്പ്
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന് പരീക്ഷിച്ച ശേഷമേ പീലിങ് ചെയ്യൂ. പീല്‍ ചെയ്യുന്നതിന് രണ്ടാഴ്ച മുന്‍പ് തന്നെ ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കും. വിദഗ്ധരുടെ സഹായമില്ലാതെ സ്വയം പീല്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഇതു ചിലപ്പോള്‍ ചര്‍മത്തില്‍ പൊള്ളലുണ്ടാകാന്‍ ഇടയാക്കും. ഓരോരുത്തര്‍ക്കും പീലുകള്‍ ചര്‍മത്തില്‍ ലയിക്കുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതിനു ചിലപ്പോള്‍ ഒരു മിനിറ്റു മുതല്‍ പത്തു മിനിറ്റ് വരെ സമയം വേണ്ടി വരും.
പീലിങ് കഴിഞ്ഞ് വെയിലത്ത് പോവുകയാണെങ്കില്‍ ആന്റി ഗ്ലെയര്‍ പ്രൊട്ടക്ഷന്‍ ഉള്ള ലോഷന്‍ ഉപയോഗിക്കണം. !ഡീപ്പ്പീല്‍ ആണെങ്കില്‍ ഹയര്‍ എസ് പി എഫ് ഉള്ള ക്രീമുകള്‍ ഉപയോഗിക്കാം. പീലിങ് കഴിഞ്ഞശേഷം ചര്‍മത്തില്‍ ചെറിയ ചുവപ്പുപാടുകള്‍ കണ്ടാല്‍ അതിനുള്ള ക്രീമുകള്‍ ഉപയോഗിക്കേണ്ടി വരും.
ഏതുതരം പീലാണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് ആവര്‍ത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ചില പീലുകള്‍ ആറുമാസം തുടര്‍ച്ചയായി ചെയ്താലേ ഫലം കിട്ടുകയുള്ളൂ. ഡീപ്പ് പീലുകള്‍ ആറുമാസം കൂടുമ്പോള്‍ ചെയ്താല്‍ മതി. 1000 രൂപയാണ് പീലുകളുടെ ഇപ്പോഴത്തെ ചെലവ്. മുന്തിയ ബ്രാന്റുകളുടെ പീലിന് ചെലവ് പിന്നെയും കൂടും.
https://www.facebook.com/Malayalivartha