ആണുങ്ങളുടെ സൗന്ദര്യത്തിനായി ചില പൊടികൈകള്‍!!
പൊടിയും മറ്റും കൊണ്ട് നിങ്ങളുടെ ചര്‍മ്മം വൃത്തികേടാകുന്നത് സ്ഥിരമാണോ ? മുഖക്കുരുവും അലട്ടുന്നുണ്ടോ എങ്കില്‍ സ്ത്രീകള്‍ക്ക് തയ്യാറാക്കുന്ന പോലെ തന്നെ പുരുഷന്മാര്‍ക്കും ഫലപ്രദമായ ഫെയ്സ് മാസ്‌കുകള്‍ ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം.
1. ചര്‍മ്മം തിളങ്ങാന്‍ ഓറഞ്ചും തേനും - സെന്‍സിറ്റീവായ ചര്‍മ്മത്തിനാണ് ഈ ഫെയ്സ് മാസ്‌ക്. ഓറഞ്ചും തേനും നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. ഒരു സ്പൂണ്‍ തേന്‍ എടുക്കുക അതിലേക്ക് ഓറഞ്ച് നീര് ചേര്‍ക്കുക ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. തുടര്‍ന്ന് 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
2. ചര്‍മ്മം വൃത്തിയാക്കാന്‍ തൈര്, കറ്റാര്‍വാഴ, ഓറഞ്ച് എന്നിവ കൊണ്ടൊരു ഫെയ്സ് മാസ്‌ക് - നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ വൃത്തിയാകാനാണ് ഈ ഫെയ്സ് മാസ്‌ക്. ഒരു സ്പൂണ്‍ തൈര് എടുക്കുക, അതിലേക്ക് കറ്റാര്‍ വാഴയുടെ പള്‍പ്പ് ചേര്‍ക്കുക, അതിലേക്ക് ഒരു സ്പൂണ്‍ ഓറഞ്ച് ചേര്‍ക്കുക ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം.
3. മുഖത്തിന് തിളക്കമേകാന്‍ കടലമാവും കരിമ്പ് ജ്യൂസും - ഒരു ചേബിള്‍ സ്പൂണ്‍ കരിമ്പ് ജ്യൂസ് എടുക്കുക, ഇതിലേക്ക് കുറച്ച് കടലമാവ് ചേര്‍ക്കുക ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് തേച്ച് പിടിപ്പിക്കുക തുടര്‍ന്ന് 20 മിനിട്ടിന് ശേഷം കഴുകി കളയുക.
4. മുഖക്കുരു ഇല്ലാതാക്കി മുഖം ഭംഗിയാകാന്‍ ആര്യവേപ്പ് - മുഖക്കുരു ഇല്ലാതാക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പില. ആര്യവേപ്പില നന്നായി അരച്ച് കുഴമ്പാക്കി അതിലേക്ക് കുറച്ച് റോസ് വാട്ടറും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
5. മുഖം തിളങ്ങാന്‍ വാഴപ്പഴവും ഓമയ്ക്കയും - ചര്‍മ്മത്തിന് വളരെ ഉത്തമമായ ഒന്നാണ് വാഴപ്പഴവും ഓമയ്ക്കയും ചേര്‍ന്ന ഫെയ്സ്പാക്ക്. ഒരു സ്പൂണ്‍ വാഴയ്ക്കയും ഓമയ്ക്കയും കുറച്ച് തേനും ചേര്‍ന്ന് നല്ല കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക 20 മിനിട്ടിന് ശേഷം കഴുകി കളയാം.
https://www.facebook.com/Malayalivartha