മുടി തഴച്ചുവളരാന്‍ ഈ സിമ്പിള്‍ ടിപ്പ് മതി!!
മുടി തഴച്ചുവളരണം എങ്കില്‍ ഇക്കാര്യം മാത്രം ചെയ്താല്‍ മതിയെന്നു ഹെയര്‍ സ്റ്റെയിലിസ്റ്റ് അംബിക പിള്ള. മുടിക്കു വേണ്ടത് എണ്ണകളോ മരുന്നുകളോ അല്ല, നിങ്ങള്‍ കാലങ്ങളായി തുടരുന്ന ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ മുടികൊഴിച്ചില്‍ പാടേ മാറി മുടി തഴച്ചുവളരും എന്ന് അംബിക പിള്ള പറഞ്ഞു. മുടി വളര്‍ച്ചയിലെ പ്രധാനഘടകം മുടി നയ്ക്കലാണ്. ആവശ്യത്തിലധികം തല കുളിക്കുന്നവരാണു കേരളത്തിലെ ജനങ്ങള്‍. ആ ശീലം ഒക്കെ മാറ്റം വരുത്തണം എന്നും അംബിക പിള്ള പറഞ്ഞു. മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും അല്ലെങ്കിലും എന്നും എണ്ണ തേയ്ച്ചു കുളിക്കണം എന്ന കാഴ്ച്ചപാടില്‍ ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍.
കേരളത്തിലെ പെണ്‍കുട്ടിള്‍ നല്ല മുടി നല്ല ചര്‍മ്മം എന്നിവയാല്‍ അനുഗ്രഹീതരാണ്. പക്ഷേ എങ്ങനെ ഇതു നന്നായി പരിപാലിക്കണം എന്ന് അവര്‍ക്ക് അറിയില്ല. ചെറുപ്പത്തിലെ നല്ല മുടിയായിരിക്കും എന്നാല്‍ നാല്‍പ്പതു കഴിയുമ്പോഴേയ്ക്കും ഇത് എലിവാലുപോലെയാകും. മുടിയുടെ നീളം കൂട്ടാനും ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.
തല കുളിക്കുമ്പോള്‍ തലയിലെ ഓയില്‍ ബാലന്‍സ് തെറ്റുന്നു. തമിഴന്മാര്‍ കുളിക്കാത്തതു കൊണ്ട് അവര്‍ക്കു നല്ല കട്ടിയുള്ള മുടിയുണ്ട്. മുടിയുടെ വേരുകള്‍ക്കാണു കൂടുതല്‍ എണ്ണയുടെ ആവശ്യം. അത് എന്നും തേയ്ക്കണം എന്നില്ല. ആഴ്ചയില്‍ രണ്ടോ മുന്നോ പ്രാവശ്യം മാത്രം തല കുളിക്കുക.
https://www.facebook.com/Malayalivartha