പുതിനയില കൊണ്ട് ഒരു അത്ഭുതം!!

ഉണര്‍വ്വ് നല്‍കുന്ന ഒന്നാണ് പുതിന. ആരോഗ്യപരമായി ധാരാളം ഗുണങ്ങള്‍ പുതിനയ്ക്ക് ഉണ്ട്. എന്നാല്‍ പുതിന കൊണ്ട് സൗന്ദര്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. പ്രകൃതിദത്തമായ ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് പുതിന എന്നു പറയാം. നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിന കൊണ്ട് ചെയ്യാവുന്ന പൊടിക്കൈകളെ കുറിച്ച് മനസ്സിലാക്കാം...
1. ചര്‍മ്മത്തിലെ കറുത്ത കലകള്‍ ഒഴിവാക്കാം - ജീവനില്ലാത്ത സെല്ലുകളയെും കറുത്ത കലകളെയും ചര്‍മ്മത്തില്‍ നിന്ന് ഒഴിവാക്കാന്‍ പുതിന ഇല ഉപയോഗിക്കാം. കുറച്ച് പുതിന ഇല എടുക്കുക. അത് അരയ്ക്കുക, ഇത് കറുത്ത പാടുകള്‍ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച ശേഷം 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
2. മുഖക്കുരു ഇല്ലാതാക്കാന്‍ - മുഖത്തെ മുഖക്കുരു ഇല്ലാതാക്കാന്‍ പുതിന ഇല ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടര്‍ ചേര്‍ത്ത് പുതിന ഇല നന്നായി അരച്ചെടുക്കുക, ഇത് മുഖത്ത് പുരട്ടിയ ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
3. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ - കുറച്ച് പുതിന ഇല എടുത്ത് വെള്ളം തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം മുഖത്ത് സ്പ്രേ ചെയ്ത് നല്‍കുക.
4. മുടിക്ക് ബലം ലഭിക്കാന്‍ - പുതിന ഇല കൊണ്ട് നിങ്ങളുടെ മുടിക്ക് ബലം കൂട്ടാനും സാധിക്കുന്നു. പുതിന ഇല കൊണ്ട് മുടി നന്നായി കഴുകുക. കുറച്ച് പുതിന ഇല ഇട്ട് തിളപ്പിച്ച വെള്ളം തണുക്കാനായി മാറ്റി വെയ്ക്കുക. ഈ വെള്ളവും ശേഷം മുടി കഴുകാന്‍ ഉപയോഗിക്കുക.
5. പാദങ്ങളുടെ ദുര്‍ഗന്ധം അകറ്റാന്‍ - പാദങ്ങളുടെ ദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ പാദങ്ങളുടെ ദുര്‍ഗന്ധം അകറ്റാന്‍ പുതിന കൊണ്ടും സാധിക്കും. പുതിന ഇല ഇട്ട് വെള്ളം തിളപ്പിക്കുക. ഇത് തണുത്ത ശേഷം ആ വെള്ളത്തില്‍ കാലുകള്‍ കഴുകുക, ദുര്‍ഗന്ധം ഇല്ലാതാകും.
https://www.facebook.com/Malayalivartha