രോമവളര്‍ച്ച തടയാന്‍ പ്രകൃതിദത്ത വഴികള്‍
സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്‌നമാണ് രോമവളര്‍ച്ച. അത് മാറ്റാന്‍ വേണ്ടി സ്ത്രീകള്‍ പല വഴികളും തേടുന്നുണ്ട്. വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള വഴികളും രോമം പൂര്‍ണമായും നീക്കുമെന്നവകാശപ്പെടുന്ന കൃത്രിമ ക്രീമുകളും പല തരത്തിലുളള പ്രശ്‌നങ്ങളുമുണ്ടാക്കും. എന്നാല്‍ ശരീരത്തിലെ രോമം പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികളുണ്ട്.
പച്ചപ്പപ്പായ, മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവ ഉപയോഗിച്ച് രോമങ്ങള്‍ പൂര്‍ണമായും മാറ്റാം. തൊലി കളഞ്ഞ അരക്കപ്പു പപ്പായ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ കലര്‍ത്തിയിളക്കുക.
ഈ കൂട്ടിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്നതോ അല്ലെങ്കില്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതോ ഉപയോഗിയ്ക്കാം. 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക. ഈ മിശ്രിതം രോമമുള്ളിടത്തിടുക.
20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഈ മിശ്രിതം രോമങ്ങളുടെ നിറം കളയാനും വീണ്ടും രോമവളര്‍ച്ചയുണ്ടാകുന്നതു തടയാനും സഹായിക്കും. കഴുകിയ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha