ഭംഗിയുള്ള നിതംബം സ്വന്തമാക്കാം...
സ്ത്രീ സൗന്ദര്യത്തിൽ നിതംബങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. വലിപ്പം കൂടിയ നിതംബമുള്ള സ്ത്രീകൾ ആരോഗ്യവതികളാണെന്നാണ് പഠനങ്ങൾ പറയുന്നത്. വലിപ്പമില്ലാത്ത നിതംബങ്ങൾ സ്ത്രീകളുടെ ആത്മവിശ്വാസം കുറയ്ക്കും. ഇതുമൂലം ഇഷ്ടപെട്ട ചില വസ്ത്രങ്ങൾ ധരിക്കാൻപ്പോലും ഇവർക്ക് കഴിയില്ല. നിതംബ വലിപ്പമുള്ള സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പങ്കാളിയെ ആകര്‍ഷിക്കുക എന്നതല്ലാതെ നിതംബ വലിപ്പം ആരോഗ്യപരമായി വളരെയധികം സ്ത്രീയ സഹായിക്കുന്നു.
തടി കൂടുന്നവരില്‍ നിതംബ വലിപ്പം സാധാരണ കുറവായിരിക്കും. എന്നാല്‍ തടി ഇല്ലാത്തവരിലാണ് നിതംബ വലിപ്പം വര്‍ദ്ധിക്കുന്നത്. ലെപ്റ്റിന്‍ ഘടകമാണ് തടി കൂടാതിരിക്കാന്‍ സഹായിക്കുന്നത്. നിതംബ ഭാഗത്ത അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പൊതുവേ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിതംബ വലിപ്പം കുറവുള്ള സ്ത്രീകള്‍ക്ക് കൂടുതലുള്ളവരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല ഇത്തരം സ്ത്രീകളില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവായിരിക്കും. കാരണം ഇവരില്‍ പെട്ടെന്ന് കൊഴുപ്പ് കുറക്കാനുള്ള കഴിവുണ്ടെന്നാണ് പറയുക.
നിതംബത്തിന് ആകര്‍ഷകമായ ആകൃതിയും രൂപഭംഗിയും ഉണ്ടാക്കാന്‍ ഹൈഹീല്‍സ് ഉപയോഗിക്കാം. ഹൈഹീല്‍സ് ഉപയോഗിക്കാന്‍ ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഹീല്‍റൈസ് വ്യായാമങ്ങള്‍ ശീലമാക്കാം. നിതംബ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികമായി സഹായിക്കുന്ന ഒന്നാണ് ഹൈഹീല്‍സ്. അതുപ്പോലെതന്നെ ഇടുപ്പിന്റെ വണ്ണം കുറച്ചാൽ ആകൃതിയുള്ള നിതംബം സ്വന്തമാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് നിതംബത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാം. ഇത് നിതംബഭാഗത്തെ പേശികള്‍ ഉറച്ചതാക്കാന്‍ സഹായിക്കുന്നു. മീനെണ്ണ കഴിക്കുന്നത് ശീലമാക്കുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതും ആയ പലഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. പകരം കലോറി കുറഞ്ഞ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. യോഗ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. യോഗയിലെ പീജിയന്‍ പോസ് ആണ് നിതംബത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇതിലൂടെ മസിലുകള്‍ക്ക് മുറുക്കം വരുത്താന്‍ സഹായിക്കും. ഉലുവ കൊണ്ടും നിതംബ ഭംഗി വര്‍ദ്ധിപ്പിക്കാം. ഉലുവ തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കഴിക്കുക. ഇത് ആകര്‍ഷകമായ നിതംബം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha