ക്രിസ്തുമസ് മധുരത്തിന് വീട്ടില്‍ തയ്യാറാക്കാം വട്ടയപ്പം
തണുപ്പു പൊഴിയുന്ന ഡിസംബർ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുൽക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേർന്നു സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നവയാണ് ക്രിസ്മസ് രാവുകൾ. ക്രിസ്മസ് ദിനത്തിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രുചിവിഭവങ്ങൾ അടുക്കളയിൽ തയാറായിക്കൊണ്ടിരിക്കും. ചിലപ്പോഴെങ്കിലും ക്രിസ്മസ് ഓർമിക്കപ്പെടുന്നത് ആ വർഷം കഴിച്ച സവിശേഷമായ രുചിയുടെ പേരിലാകും. അത്തരത്തിൽ ക്രിസ്തുമസ് മധുരത്തിന് വീട്ടില്‍ തന്നെ തയാറാക്കാവുന്ന വട്ടയപ്പത്തിന്റെ ചേരുവകൾ ചുവടെ ചേർക്കുന്നു...
ചേരുവകള്‍:
പച്ചരി -1 കിലോ
തേങ്ങ -2 എണ്ണം
ശുദ്ധമായ കള്ള് -2 ഗ്‌ളാസ്
പഞ്ചസാര -1 കിലോ
കിസ്മിസ് -15 എണ്ണം
ഏലക്കായ -6 എണ്ണം
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
പച്ചരി കഴുകി, കുതിര്‍ത്ത് പൊടിപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത്, തരി കുറച്ച് മാറ്റി വക്കുക. രണ്ട് തേങ്ങ ചിരകിയത് മിക്സിയില്‍ നന്നായി അരിച്ചെടുക്കുക. തരി കുറുക്കിയെടുക്കുക. അതിനു ശേഷം അരിപ്പൊടിയില്‍, തേങ്ങ അരച്ചതും അരി കുറുക്കിയതും ചേര്‍ത്തിളക്കി കള്ളും പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു നുള്ള് ഉപ്പും ചേര്‍ത്ത് 'പൊങ്ങാന്‍' വയ്ക്കുക. പൊങ്ങിയതിനു ശേഷം, ഏലക്കാ പൊടിച്ചത് ചേര്‍ത്തിളക്കി, കിസ്മിസും ആവശ്യമെങ്കില്‍ കശുവണ്ടിയും ചേര്‍ത്ത് അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക. അപ്പപ്പൊടിക്കു പകരം റാഗിപ്പൊടി ഉപയോഗിച്ചും വട്ടയപ്പം ഉണ്ടാക്കിയെടുക്കാം.
https://www.facebook.com/Malayalivartha