ക്രിസ്തുമസിന് തയ്യാറാക്കാം വ്യത്യസ്തമായൊരു ആപ്പിൾ വൈൻ
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ പോലെ ആപ്പിൾ വൈന്‍ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതുപോലെ തന്നെയാണ് ഈ ആപ്പിൾ വൈനും. ആപ്പിൾ ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം..
എളുപ്പത്തിൽ തയ്യാറാക്കാം ആപ്പിൾ വൈൻ
1. ആപ്പിള്‍ - നാല് കിലോ
2. നാരങ്ങാത്തൊലി പാടയില്ലാതെ ചീകിയത് - രണ്ട് എണ്ണത്തിന്റെത്
3. പഞ്ചസാര - രണ്ട് കിലോ
4. യീസ്റ്റ് - രണ്ട് ടീസ്പൂണ്‍
5. കിസ്മിസ് - ഇരുന്നൂറ്റമ്പത് ഗ്രാം
6. നാരങ്ങനീര് - രണ്ട് എണ്ണം
7.വെള്ളം - ആറ് ലിറ്റര്‍
ആപ്പിൾ വൈൻ തയാറാക്കുന്നവിധം ഇങ്ങനെ...
കഴുകി വൃത്തിയാക്കിയ ആപ്പിള്‍ തൊലിയോടെ കുരുവില്ലാതെ ചെറുതായി അരിയുക. നാരങ്ങാത്തൊലി, വെള്ളം, ആപ്പിള്‍ എന്നിവ ഒരുമിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. പതിനഞ്ചുമിനിറ്റ് തീ കുറച്ചുവച്ച് തിളപ്പിക്കുക. പഞ്ചസാരയിലേക്ക് ഈ മിശ്രിതം അരിച്ച് ഒഴിക്കുക. നന്നായി ഇളക്കി പഞ്ചസാര അലിയിപ്പിക്കുക. ചെറുചൂടുള്ളപ്പോള്‍ യീസ്റ്റ് ചേര്‍ക്കുക. നാരങ്ങാനീര് അരിച്ചു ചേര്‍ക്കുക. ഇരുപത്തിന്നാല് മണിക്കൂര്‍ അനക്കാതെ മൂടിവയ്ക്കുക. പിറ്റേന്ന ഭരണിയിലാക്കി ഏഴു ദിവസം അനക്കാതെ വയ്ക്കുക. അതിനുശേഷം തുറന്ന് കിസ്മിസ് ചേര്‍ക്കുക. നാല് മാസം അനക്കാതെ വയ്ക്കുക. അതിനുശേഷം ഊറ്റി നിറമുള്ള കുപ്പികളിലാക്കി സൂക്ഷിക്കാം. ഊറ്റുന്ന സമയത്ത് രണ്ട് ഗ്രാം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് ചേര്‍ക്കാവുന്നതാണ്.
https://www.facebook.com/Malayalivartha