സ്വാദേറും പുളിഞ്ചി
വടക്കന്‍ കേരളത്തിലെ ഒരു നാടന്‍ വിഭവമായ ഇത് ഉണ്ടാക്കാന്‍ അല്‍പ്പം പണിപ്പെടേണ്ടതുണ്ട്. ആദ്യമായി അന്‍പത് ഗ്രാമം പുളി നന്നായി പിഴിഞ്ഞ് മാറ്റി വയ്‌ക്കുക. 75 ഗ്രാം ഇഞ്ചി വട്ടത്തില്‍ അരിഞ്ഞെടുക്കുക, കുറച്ച് പച്ച മുളകുംവട്ടത്തില്‍ അരിഞ്ഞെടുത്ത് ഇഞ്ചിയും മുളകും നന്നായി നല്ലെണ്ണയില്‍ മൂപ്പിച്ചെടുക്കുക.വേണമെങ്കില്‍ മിക്‌സിയില്‍ ഒന്ന് ചെറുതായി അടിച്ചെടുക്കുക. ഇതിലേക്ക് പിഴിഞ്ഞെടുത്ത പുളിവെളളം ഒരുടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി,കറിവേപ്പില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക, തിളച്ച ശേഷം ഇതിലേക്ക് ശര്‍ക്കര അരിഞ്ഞിടുക, അല്ലെങ്കില്‍ അരിഞ്ഞ് വെളളത്തില്‍ കലക്കി അരിച്ചെടുത്ത് ഒഴിച്ചാലും മതിയാകും. കുറുകി വരുന്നത് വരെ ചെറുതീയിലിട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. . ഇതിലേക്ക് അരിയും ഉഴുന്നും കൂടി വറുത്ത് പൊടിച്ച് ചേര്‍ത്താല്‍ നന്നായിരിക്കും. തണുത്ത ശേഷം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha