ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്ന മട്ടണ്‍ ചില്ലി .....
എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്ന കിടിലം മട്ടണ്‍ വിഭവം ഇന്ന് ഉണ്ടാക്കിയാലോ. മട്ടണ്‍ ചില്ലി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്, കാരണം അതില്‍ ചേരുന്ന മസാലകളും മട്ടണ്‍ ടേസ്റ്റും എല്ലാം മറ്റൊരു ലോകത്താണ് എത്തിക്കുന്നത്. മട്ടണ്‍ ആരോഗ്യത്തിന് നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല, അതുകൊണ്ട് തന്നെ ഒരിക്കലും ഒഴിവാക്കി വിടേണ്ടതല്ല ഡയറ്റില്‍ നിന്ന് മട്ടണ്‍. അത് മാത്രമല്ല നമ്മുടെ വീട്ടില്‍ തന്നെ പൊടിച്ച മല്ലിയുടേയും മഞ്ഞളിന്റേയും മുളകിന്റേയും ഗുണങ്ങള്‍ ചേരുമ്പോള്‍ അതൊന്ന് വേറെ തന്നെയാണ്.
ആവശ്യമുള്ള ചേരുവകള്‍
മട്ടണ്‍ - അരക്കിലോ
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി -1/2ടീസ്പൂണ്‍
നാരങ്ങ നീര് -1 ടീസ്പൂണ്‍
വെളുത്തുള്ളി - 5
പച്ചമുളക് - 3
ഉപ്പ് പാകത്തിന്
ഉള്ളി -1 ഇടത്തരം
തക്കാളി - 3
പച്ചമുളക്- 2
കറിവേപ്പില - അല്‍പം
ഗരം മസാല പൊടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - പാകത്തിന്
തയ്യാറാക്കുന്നത് എങ്ങനെ?
ഒരു കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, മുറിച്ച് വെച്ചിരിക്കുന്ന മട്ടണ്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളക്കി നല്ലതുപോലെ വേവുന്നത് വരെ ഇളക്കേണ്ടതാണ്. മട്ടണിലുള്ള വെള്ളത്തില്‍ തന്നെ ഇത് വെന്ത് വരണം. മട്ടണ്‍ വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് അതില്‍ നിന്ന് മട്ടണ്‍ മാറ്റുക. പിന്നീട് അതേ കുക്കറില്‍ തന്നെ കുറച്ച് എണ്ണ ഒഴിക്കുക.
അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയും മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില, ഗരം മസാല തുടങ്ങിയ മസാലകളും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി നല്ലതുപോലെ അരിഞ്ഞോ അല്ലെങ്കില്‍ മിക്‌സിയില്‍ അടിച്ചോ ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം നമ്മള്‍ വേവിച്ച് മാറ്റി വെച്ചിരിക്കുന്ന മട്ടണ്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് ഇതെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ നമുക്ക് ഇളക്കിക്കൊടുക്കാം.
മട്ടണില്‍ നല്ലതുപോലെ മസാല പിടിച്ചതിന് ശേഷം മാത്രമേ തീ ഓഫ് ചെയ്യാന്‍ പാടുകയുള്ളൂ. മാത്രമല്ല ഒരു തുള്ളി വെള്ളം പോലും മട്ടണില്‍ ഉണ്ടാവാന്‍ പാടില്ല. ഇത്രയുമായി കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ അതിന് മുകളില്‍ തൂവിക്കൊടുക്കാം. നല്ല കിടിലന്‍ മട്ടണ്‍ ചില്ലി തയ്യാര്‍.
https://www.facebook.com/Malayalivartha