വ്യത്യസ്ത രുചിയോടൊപ്പം ആരോഗ്യം കൂടി ആയാലോ..? ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്...
പ്രഭാത ഭക്ഷണത്തിൽ വെറൈറ്റി രുചികൾ തേടുന്നവരാണ് മലയാളികൾ. എന്നാല്‍ ആ വ്യത്യസ്തതയോടൊപ്പം അല്‍പം ആരോഗ്യം കൂടിയായലോ? അതിന് സഹായിക്കുന്ന ഐറ്റമാണ് റാഗി പുട്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ റാഗി അത്രത്തോളം തന്നെ ഗുണം നല്‍കുന്നുണ്ട് എന്നതാണ് സത്യം. റാഗി പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കുക.
അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയില്‍ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാര്‍. ഇതിന് നിങ്ങള്‍ക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികള്‍ വേണമെങ്കില്‍ അതും ഇതില്‍ ചേര്‍ക്കാവുന്നതാണ്.
കൊളസ്‌ട്രോള്‍ കുറക്കുന്നതിനും റാഗി തന്നെയാണ് മുന്നില്‍. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റെ ഭാഗമായി കൊളസ്‌ട്രോള്‍ വെല്ലുവിളിയാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും റാഗി സഹായിക്കുന്നു.
നാരുകളുടെ കലവറയായതിനാല്‍ ഇത് നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രക്രിയ കൃത്യമായി നടക്കുന്നതിനും റാഗി സഹായിക്കുന്നു.
https://www.facebook.com/Malayalivartha