ഓവനോ ബീറ്ററോ ഇല്ലാതെ ബേക്കറി സ്റ്റൈൽ ടീ കേക്ക് ഇനി വീട്ടിൽ...
ടീ കേക്ക് ഇല്ലാതെ എന്ത് ചായ അല്ലേ? ഓവനോ ബീറ്ററോ ഇല്ലാതെ വീട്ടിൽ തന്നെ ബേക്കറി സ്റ്റൈൽ ടീ കേക്ക് ഉണ്ടാക്കാം. അതിന് ആവശ്യമായ ചേരുവകൾ എന്താണെന്ന് നോക്കാം.
മൈദ 1 കപ്പ്
പാൽപ്പൊടി 1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ഉപ്പ് 1/8 ടീസ്പൂൺ
പൊടിച്ച പഞ്ചസാര 1 കപ്പ്
എണ്ണ 1/4 ടീസ്പൂൺ
വെണ്ണ 2 ടീസ്പൂൺ
പാൽ 1/2 കപ്പ്
മുട്ട 2
വാനില എസ്സെൻസ് 1 ടീസ്പൂൺ
പൈനാപ്പിൾ എസ്സെൻസ് +1/8 ടീസ്പൂൺ
മൈദാ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ഒന്നിച്ചാക്കി 3 തവണ അരിപ്പയിൽ അരിച്ചെടുക്കുക. മിക്‌സിയിൽ 2 മുട്ട, വാനില എസ്സൻസ്, പൈനാപ്പിൾ എസ്സൻസ് ഇട്ട് 1 മിനിറ്റ് അടിക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്തു 30 സെക്കന്റ് അടിക്കുക. എണ്ണ കൂടി ചേർത്ത് 10 സെക്കന്റ് അടിക്കുക. ഇനി ഇത് മിക്സ് ബൗളിൽ ചേർത്ത് മൈദാ മിക്സ് കുറേശ്ശെ ഇട്ട് ഫോൾഡ് ചെയ്ത് എടുക്കുക.
ചൂടാക്കിയ പാലിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയത് എടുക്കുക. ഇത് ബാറ്ററിലേയ്ക്ക് ചേർത്തു സാവധാനം മിക്സ് ചെയ്യുക. ഇനി ഈ കൂട്ട് കേക്ക് ടിന്നിലേയ്ക്ക് മാറ്റി പ്രീ ഹീറ്റ് ചെയ്ത പാനിൽ വച്ച് 40-45 മിനിറ്റ് ബേക്ക് ചെയ്യുക. രുചികരമായ ടീ കേക്ക് ആസ്വദിച്ച് ഇനി കഴിക്കാം.
https://www.facebook.com/Malayalivartha