കൊതിയൂറും ചെമ്മീൻ തീയല്‍
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കറിയാണ് കൊഞ്ച് തീയൽ. ചൂട് ചോറിനൊപ്പം കൊഞ്ച് തീയലും ചേർത്ത് കഴിച്ചാൽ അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല...
ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
തേങ്ങ ചിരണ്ടിയത് - 2 കപ്പ്
ചെറിയ ഉള്ളി - 20 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - 1 ഇഞ്ച് കഷണം
കറിവേപ്പില - 2 ഇതള്‍
മുളകുപൊടി - 3 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
തക്കാളി - 1 എണ്ണം
കടുക് - ½ ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.
ഇത് തണുത്തതിനു ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക. വാളന്‍ പുളി 2½ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക). വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.
• ചെമ്മീന്‍ അധികനേരം വേവിച്ചാല്‍ കട്ടി (റബ്ബര്‍ പോലെ) ആവുന്നതിനാല്‍ അധികം വേവാതിരിക്കാന്‍ ശ്രദ്ധിക്കുക.
• ചെമ്മീന്‍ മൈക്രോവേവ് അവനിലും വേവിക്കാവുന്നതാണ് .
• വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് കൂടുതല്‍ അനുയോജ്യം.
https://www.facebook.com/Malayalivartha