എളുപ്പത്തിൽ ഉഗ്രൻ രുചിയിൽ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം...
ഉള്ളിവട ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
കടലമാവ് - 2 കപ്പ്
അരിപൊടി - 2 ടേബിള്‍സ്പൂണ്‍
സവാള - 3 എണ്ണം
ഇഞ്ചി - 2 ഇഞ്ച് കഷണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 2 ഇതള്‍
വെള്ളം - 1 കപ്പ്
വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
https://www.facebook.com/Malayalivartha