കാശ്‌മീരി ചിക്കന്‍
ആവശ്യമുള്ളവ
കാശ്‌മീരി മുളക് : 1 കപ്പ്
കൊത്തിയരിഞ്ഞ സവാള : 1 വലിയത്
കൊത്തിയരിഞ്ഞ ടൊമാറ്റേ : 1 എണ്ണം
ജീരകം : 1 ടീസ്‌പൂണ്‍
വിന്നാഗിരി : 1 ടേബിള്‍സ്‌പൂണ്‍
വെളുത്തുള്ളി ചതച്ചത് : 1 ടീസ്‌പൂണ്‍
കറിവേപ്പില : അല്‌പം
വെണ്ണ : 1 ടേബിള്‍ സ്‌പൂണ്‍
ചിക്കന്‍ : 500 ഗ്രാം
പഞ്ചസാര : 1/2 ടീസ്‌പൂണ്‍
മല്ലിയില : അല്‌പം
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്നത്
കാശ്‌മീരി മുളക് മിക്‌സിയിലൊന്ന് ചതച്ചെടുക്കുക. ഇതോടൊപ്പം സവാള, ടൊമാറ്റോ, ജീരകം, വിന്നാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ ഒരു വട്ടം അടിച്ചെടുക്കുക. ഒരു പ്രഷര്‍ കുക്കറില്‍ വെണ്ണ ഉരുക്കി വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ചിക്കനും, പഞ്ചസാരയും, മസാലയും ഇതോടൊപ്പം ചേര്‍ക്കുക. നന്നായി ഇളക്കുക. രണ്ട് കപ്പ് വെള്ളമൊഴിക്കുക. പ്രഷര്‍ കുക്കര്‍ അടച്ചു വച്ച് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. ശേഷം കുക്കര്‍ തുറന്ന് വച്ച് മുഴുവന്‍ വെള്ളവും വറ്റുന്നതുവരെ വേവിക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പാം.
https://www.facebook.com/Malayalivartha