എരിശ്ശേരി
ആവശ്യമുളളവ:-
1. ചേന - 25 ഗ്രാം
2. പച്ച ഏത്തയ്‌ക്ക - 1
3. കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
4. വെളളം - 1 ലിറ്റര്‍
5. മഞ്ഞള്‍പ്പൊടി - 1 ടേബിള്‍ സ്‌പൂണ്‍
6. ഉപ്പ് - പാകത്തിന്
7. തേങ്ങ തിരുമ്മിയത് - അരമുറിതേങ്ങ
8. ജീരകം - 1 ടീസ്‌പൂണ്‍
9. വെളിച്ചെണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
10. കടുക് - 1ടീസ്‌പൂണ്‍
11. തേങ്ങ തിരുമ്മിയത് - അരമുറിതേങ്ങ
12. നെയ്യ് - 1 ടേബിള്‍ സ്‌പൂണ്‍
13. ജീരകം - 1 ടീസ്‌പൂണ്‍
പാകം ചെയ്യുന്ന വിധം:
ചേന കഷണങ്ങളാക്കി വെളളത്തിലിട്ട് വയ്‌ക്കുക. ഏത്തയ്‌ക്കാ തൊലി പൊളിച്ച ശേഷം നാലായി നീളത്തില്‍ മുറിക്കുക. ഇവയെ ചതുരക്കഷണങ്ങളാക്കി മുറിച്ച് വെളളത്തിലിട്ടുവയ്‌ക്കണം. കുരുമുളകുപൊടി വെളളത്തില്‍ കലക്കി തിളപ്പിക്കുക. നന്നായി ഇളക്കണം. ഇത് അരിച്ചെടുക്കണം. അല്‌പം വെളളം കൂടി ഇതിലേയ്‌ക്ക് ഒഴിച്ച് വീണ്ടും അരിച്ചെടുക്കണം. മഞ്ഞള്‍പ്പൊടി, ഉപ്പ്, ചേന എന്നിവ ഇതിലേയ്‌ക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചേന മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേയ്‌ക്ക് ഏത്തയ്‌ക്ക കൂടി ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും നന്നായി അരച്ചത് ഇതില്‍ ചേര്‍ത്തു വേവിക്കുക. നന്നായി തിളച്ചതിനുശേഷം തീയില്‍ നിന്നു മാറ്റുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയതിനുശേഷം കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിനുശേഷം കൈകൊണ്ടു നന്നായി തിരുമിചേര്‍ത്ത തേങ്ങ വറുത്തെടുക്കണം. തേങ്ങ മൂത്തതിനുശേഷം പാനിന്റെ നടുവില്‍ നിന്നും അല്‌പം തേങ്ങ നീക്കിയിട്ട് ജീരകം ഇടുക. ജീരകം പൊട്ടുമ്പോള്‍ ഈ മിശ്രതം തീയില്‍ നിന്നു മാറ്റി നന്നായി ഇളക്കി വേവിച്ചു വച്ചിരിക്കുന്ന ചേന, ഏത്തയ്‌ക്ക മിശ്രിതത്തില്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വിളമ്പാം.
https://www.facebook.com/Malayalivartha