കൂർക്ക കറി
കൂർക്ക നന്നായി വൃത്തിയാക്കി മുറിച്ച് ചെറിയ കഷണങ്ങളാക്കി ഒരു സവാള ,രണ്ട് പച്ചമുളക് ,കുറച്ച് വേപ്പില ,അൽപ്പം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഒരു മുറി തേങ്ങ 2 അല്ലി വെളുത്തുള്ളി എന്നിവ നന്നായി വറുക്കുക. നന്നായി മൂത്ത് വരുമ്പോൾ 1 1/2 സ്പൂൺ മല്ലിപ്പൊടി ,| സ്പൂൺ മുളക് പൊടി ,1/2 സ്പൂൺ ഗരം മസാല പൊടി എന്നിവ കൂടി ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക .ഇത് വെള്ളം തൊടാതെ നന്നായി അരച്ചെടുക്കുക. വെന്ത കൂർക്കയിലേക്ക് ഈ അരപ്പ് ചേർത്ത് അൽപ്പം വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. എണ്ണ തെളിഞ്ഞ് വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് ഉള്ളി അരിഞ്ഞതും ,കുടുകും ,വേപ്പിലയും ,2 വറ്റൽമുളകും താളിച്ച് കറിയിലേക്ക് ഒഴിക്കുക.
https://www.facebook.com/Malayalivartha