തേങ്ങ ചോറ്
ചോറ് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തതയോടെ ഉണ്ടാക്കാറുണ്ട്. തലശ്ശേരി-കണ്ണൂർ പ്രദേശങ്ങളിൽ പണ്ടു കാലംതൊട്ടുള്ള ഒരു വിഭവമാണ് തേങ്ങ ചോറ്
ഉണ്ടാക്കുന്ന വിധം
പൊന്നിയരി - 2 കപ്പ്
തേങ്ങ -1കപ്പ്
സവാള - 1വലുത്
തക്കാളി - 2
പച്ചമുളക് -10എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി - 1/2 ടീസ് പൂണ്
മഞ്ഞൾ പൊടി - 1ടീസ് പൂണ്
മല്ലിപൊടി - 1ടീസ്പൂണ്
എണ്ണ - 2 ടേബിൾ സ്പൂൺ / നെയ്യ് 2 ടേബിൾ സ്പൂൺ
ഒരു നുളള് വലിയ ജീരകവു൦, കുറച്ച് വെളളവു൦ ചേ൪ത്ത് തേങ്ങയരച്ച് പാൽ എടുക്കുക
ഒരു പാനിൽ നെയ്യും എണ്ണയും ഒഴിച്ചു അതിലേക്ക് സവാള അരിഞ്ഞതും ഇട്ടു വഴറ്റുക. സവാള light -brown ആയാൽ ഇഞ്ചി വെളുത്തുള്ളി, കറിവേപ്പില ഇട്ടു വഴറ്റി കൂടെ തക്കാളിയും ഇടുക. എല്ലാം നന്നായി വഴന്നു വന്നാൽ പൊടികളും ഇട്ടിളക്കി അതിലേക്ക് തേങ്ങാപാൽ ഒഴിച്ചു തിളക്കണം.
കഴുകി വെച്ച അരിയിട്ടു ആവിശ്യത്തിന് ഉപ്പും ചേ൪ത്ത് മൂടി അടച്ചു വെച്ചു വേവിക്കുക വെള്ളം വറ്റി വന്നാൽ ഇളക്കി ഒരു 5മിനിറ്റ് വീണ്ടും ചെറിയ തീയില് അടച്ചു വേവിക്കണ൦.
https://www.facebook.com/Malayalivartha