സ്വാദൂറും കലത്തപ്പം
ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം.ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. വളരെ സ്വാദുള്ളതും ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഒന്നാണ് കാലത്തപ്പം
ചേരുവകൾ
പച്ചരി –ഒരു കപ്പ്
ചോറ് - ഒരു കപ്പ്
ചെറിയ പഴം –ഒന്ന്
ശർക്കര 500 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
ചെറിയ ഉള്ളി -2
തേങ്ങ കൊത്ത്-കുറച്ച്
സോഡാ പൊടി -1 നുള്ള്
നെയ്യ്
തയ്യാറാക്കുന്ന വിതം:
അരി ഒരു അര മണികൂര്‍ വെള്ളത്തില്‍ ഇട്ട് കുതിർക്കുക. ശർക്കരചേർത്ത് വെള്ളം അധികമാകാതെ അരച്ചെടുക്കണം . വെള്ളം ചേർത്തില്ലെങ്കിൽ നല്ലത്. ഇതിലേക്ക് പഴം ,ചോറ് ,ഒരുനുള്ളു സോഡാപൊടി എന്നിവയും കൂടി ചേർത്ത് മിക്സിയില്‍ അടിച്ച് വെക്കുക ഉപ്പും ചേർക്കുക.ഒരു ദോശ മാവിന്റെ പരുവത്തില്‍ വേണം മാവ് .ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി ഈ മാവ് ഒരു രണ്ടു കപ്പ് ഒഴിക്കുക
മുകളിൽ ചെറിയ ഉള്ളിയുംതേങ്ങായും വറുത്തത് വിതറി കൊടുക്കുക,കുറഞ്ഞ തീയിൽ വെയ്റ്റിടാതെ 20മിനുട്ട് വേവിച്ചെടുക്കുക.ഒന്ന് ചൂടാറിയതിനു ശേഷം ഇളക്കിയെടുക്കാം. നല്ല സ്വാദുള്ള കലത്തപ്പം റെഡി
https://www.facebook.com/Malayalivartha