ക്രീമി ബനാന പുഡ്ഡിംഗ്
ആപ്പിളും ഓറഞ്ചും ഏത്തപ്പഴവും പോലുളള പഴങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. ഈ പഴങ്ങള്‍കൊണ്ട് ചില രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സിഡ് മില്‍ക്ക് ഒന്നരക്കപ്പ്
തണുത്തവെള്ളം ഒന്നരക്കപ്പ്
വാനില പുഡ്ഡിംഗ് മിക്‌സ് ഒരു പായ്ക്കറ്റ്
മാരി ബിസ്‌ക്കറ്റ് ഒരു പായ്ക്കറ്റ് (പൊടിച്ചത്)
വിപ്പിംഗ്ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
റോബസ്റ്റ പഴം മൂന്നെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
നാരങ്ങാനീര് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ കണ്ടന്‍സിഡ് മില്‍ക്കും വെള്ളവും പുഡ്ഡിംഗ് മിക്‌സും ഒന്നിച്ചെടുത്ത് നന്നായി അടിച്ച് യോജിപ്പിച്ച് അഞ്ച് മിനിറ്റ് തണുക്കാന്‍ വയ്ക്കുക. ശേഷം ഇതിലേക്ക് വിപ്പിംഗ്ക്രീമും നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഒരു സെര്‍വിങ്ങ് ബൗളില്‍ തയാറാക്കിവച്ച കൂട്ട് അല്‍പ്പം എടുത്ത് അതിനുമുകളില്‍ ബിസ്‌ക്കറ്റ് പൊടിച്ചത് വിതറുക. ശേഷം പഴം അരിഞ്ഞത് മുകളിലിട്ട് ബാക്കിവന്ന പുഡ്ഡിംഗ് കൂട്ടും ചേര്‍ക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
https://www.facebook.com/Malayalivartha