ചിക്കൻ കഞ്ഞി
കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് കഞ്ഞി. അരികൊണ്ടും ഗോതമ്പു കൊണ്ടും കഞ്ഞി ഉണ്ടാക്കാറുണ്ട്. ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി എന്നിങ്ങനെ പലതരം കഞ്ഞികൾ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. കഞ്ഞിയും പയറും,കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെ പല കോമ്പിനേഷനുകളും ഉണ്ട്. കഞ്ഞിയും പയറും,കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെ പല കോമ്പിനേഷനുകളും ഉണ്ട്. എന്നാൽ ചിക്കൻ കഞ്ഞി പരീക്ഷച്ചിട്ടുണ്ടോ ?
ആവശ്യമുള്ളവ
1. എല്ലില്ലാത്ത ചിക്കൻ കഷ്ണം - 1 കപ്പ് ചെറിയ പീസ് ആക്കിയത്
മഞ്ഞൾ പൊടി 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
2. കുത്തരി 1 കപ്പ് വേവിച്ചത്
3. സൂചി ഗോതമ്പ് 1 കപ്പ് വേവിച്ചത്
4 .ചെറിയ ഉള്ളി 1 കപ്പ്
5, മഞ്ഞൾ പൊടി കാൽ സ്പൂൺ
6. കുരുമുളക് പൊടി 1 സ്പൂൺ
7. ഉപ്പ് ആവശ്യത്തിന്
8. ജീരക പൊടി അര സ്പൂൺ
9. തേങ്ങാപ്പാൽ 1 കപ്പ്
10. നെയ്യ് 2 സ്പൂൺ
11. കറി വേപ്പില ആവശ്യത്തിന്
12. മല്ലിയില ആവശ്യത്തിന്
13. മുട്ട പുഴുങ്ങിയത് 2 എണ്ണം
ഉണ്ടാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ എല്ലാം ചേർത്ത് വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ഒഴിക്കുക.അതിൽ ഉള്ളി , കറി വേപ്പില ഇട്ട് വഴറ്റുക. അതിലേയ്ക്ക മഞ്ഞൾ പൊടിയും ഇടുക. ഒന്നു വഴറ്റിയതിനു ശേഷം ചിക്കൻ ഇടുക. കുരുമുളക് പൊടിയും ഇട്ട് നന്നായി വഴറ്റി മാറ്റിവെയ്ക്കുക. അതേ മാത്രത്തിൽ അരി വേവിച്ചതും ഗോതമ്പ് വേവിച്ചതും ഇട്ട് മിക്സ് ചെയ്യുക രണ്ടും തുല്യ അളവിൽ വേണം. ഇനി അതിലേക്ക് ചിക്കൻ ഇടുക. എല്ലാം നന്നായി വഴറ്റിയതിനു ശേഷം തേങ്ങാപ്പാൽ ഒഴിച്ച് ഒന്ന് ചൂടാകുമ്പോൾ ജീരകപ്പൊടിയും ഇട്ട് ഇറക്കുക. ഇനി അതിൽ കുറച്ച് ഉള്ളി നെയ്യിൽ മൂപ്പിച്ച് ഇടുക. മല്ലിയിലയും പുഴുങ്ങിയ മുട്ടയും അരിഞ്ഞിടുക. ചിക്കൻ കഞ്ഞി റെഡി . ചൂടോടെ കഴിക്കാം
https://www.facebook.com/Malayalivartha