ബനാന ഹല്‍വ
നേന്ത്രപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഹല്‍വയാണിത്. നല്ല പഴുത്ത നേന്ത്രപ്പഴമാണ് ഹല്‍വയുണ്ടാക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.
ചേരുവകള്‍:
നേന്ത്രപ്പഴം: ഒന്ന് വലുത് (നന്നായി ഉടച്ചത്)
പഞ്ചസാര: കാല്‍കപ്പ്
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
ബദാം: മൂന്ന് ടേബിള്‍ സ്പൂണ്‍ (നുറുക്കിയത്)
ഏലക്കായ് പൊടിച്ചത്: കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് എടുത്ത് ചൂടാക്കുക. അതിനുശേഷം ബദാം ഇട്ട് ഗോള്‍ഡണ്‍ കളറാവുന്നതുവരെ വഴറ്റുക.
ശേഷം ബദാം ഊറ്റിയെടുത്ത് മാറ്റിവെക്കുക. ബാക്കിയുള്ള നെയ്യിലേക്ക് വാഴപ്പഴം ഇട്ട് ഒരു മിനിറ്റ് ഇളക്കുക. ശേഷം പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ഈ മിക്‌സ് നല്ല തിക്കാവുന്നതുവരെ നന്നായി ഇളക്കി കുക്ക് ചെയ്യുക.
ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്തശേഷം വീണ്ടും കുക്ക് ചെയ്യുക. ഹല്‍വ നന്നായി തിളങ്ങിവന്നാല്‍ ഇതിലേക്ക് അല്പം ഏലക്കായ പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക.
ഹല്‍വ ചരുത ആകൃതിയിലുള്ള പാത്രത്തില്‍ ചൂടോടെ ഇട്ട് മുകള്‍ ഭാഗം മിനുസമാക്കുക. തണുത്തശേഷം കട്ട് ചെയ്ത് കഴിക്കാം.
https://www.facebook.com/Malayalivartha