നവരത്‌ന ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍:
ബസ്മതി അരി 2 കപ്പ്
കാരറ്റ് 1 (നീളത്തില്‍ അരിഞ്ഞത്)
കാപ്‌സികം 1 (നീളത്തില്‍ അരിഞ്ഞത്)
ബീന്‍സ് 4 / 5 (നീളത്തില്‍ അരിഞ്ഞത്)
പനീര്‍ 1/2 കപ്പ്
ആപ്പിള്‍ ഒന്ന് (ക്യുബ്‌സ് ആയി കട്ട് ചെയ്തത്)
അനാര്‍ 1/2 കപ്പ്
മുന്തിരി 1/4 കപ്പ്
കശുവണ്ടി 1/4 കപ്പ്
കിസ്മിസ് 1/4 കപ്പ്
ബദാം 1/4 കപ്പ് (നീളത്തില്‍ അരിഞ്ഞത്)
ബട്ടര്‍ 75 ഗ്രാം
മുളകുപൊടി 2 ടേബ്ള്‍ സ്പൂണ്‍
തൈര് 2 ടേബ്ള്‍ സ്പൂണ്‍
ചെറിയ ജീരകം 1 ടീസ് സ്പൂണ്‍
സഫ്രോണ്‍ 5 അല്ലി (പാലില്‍ കുതിര്‍ത്തത്)
ഉപ്പ് ആവിശ്യത്തിന്
മല്ലിയില, പുതിനയില ആവിശ്യത്തിന്
പട്ട, ഗ്രാമ്പു, ഏലക്ക ആവിശ്യത്തിന്
തയാറാക്കുന്ന വിധം:
അരി 30 മിനിറ്റ് കുതിര്‍ത്ത് വെക്കുക. ഒരു പാന്‍ എടുത്ത് 1 സ്പൂണ്‍ ബട്ടര്‍ ഒഴിച് ഫ്രുട്ട്‌സും, നറ്റ്‌സും വറുത്ത് കോരുക. വീണ്ടും ബട്ടര്‍ ഒഴിച് പനീര്‍, കാരറ്റ്, കാപ്‌സികം, ബീന്‍സ് വറുക്കുക. ഇതിലേക് മുളകുപൊടി, തൈര്, ഉപ്പ് ചേര്‍ത്ത് മാറ്റിവെക്കുക. ഒരു പാത്രം അടുപ്പില്‍വെച്ച് ബാക്കിയുള്ള ബട്ടര്‍ ഇട്ട് ജീരകം പൊട്ടികുക. പട്ട, ഗ്രാമ്പു, ഏലക്ക ചേര്‍ക്കുക. അരി ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക.
ഇതിലേക് 3 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് 15 മിനിറ്റ് വേവിക്കുക. അരി വെന്താല്‍ കുങ്കുമപൂ ചേര്‍ത്തിളക്കുക. തീ ഓഫ് ആകിയതിന് ശേഷം മാറ്റിവെച്ച മസാലയും ഫ്രുറ്റ്‌സും നറ്റ്‌സും ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക. ചോറ് കുഴഞ്ഞു പോകരുത്. മല്ലിയിലയും പുതിനയും ചേര്‍ത്ത് അലങ്കരിച്ച് ബിരിയാണി വിളമ്പുക.
https://www.facebook.com/Malayalivartha