ദീപാവലി മധുരം : സോന്‍പാപ്ഡി
മനുഷ്യ മനസ്സുകളിൽ നന്മയുടെ വെളിച്ചം ചൊരിയാൻ മറ്റൊരു ദീപാവലി കൂടി എത്തി. തിൻമയ്ക്കുമേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും ആഘോഷിക്കുന്നു . ദീപാവലി ദീപങ്ങളുടെ മാത്രം ഉത്സവമല്ല. മധുരത്തിന്റേതുകൂടിയാണ്. ഈ ദീപാവലി സോനാ പാപ്ഡി കഴിച്ചുകൊണ്ടാകാം
കടലമാവ്-ഒന്നര കപ്പ്
മൈദ-ഒന്നര കപ്പ്
പാല്‍-2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
നെയ്യ്-250 ഗ്രാം
വെള്ളം-ഒന്നര കപ്പ്
പോളിത്തീന്‍ ഷീറ്റ് ഒരു പാത്രത്തില്‍ മൈദയും കടലമാവും കൂട്ടിക്കലര്‍ത്തുക. ഒരു പാനില്‍ നെയ്യു ചൂടാക്കണം. ഇതില്‍ കലര്‍ത്തിയ മാവു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക.
ഇത് ഒരു പാത്രത്തില്‍ പരത്തി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേയ്ക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പം കട്ടിയില്‍ മിശ്രിതമാക്കുക. ഇത് ചൂടാറാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യു പുരട്ടി വയ്ക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്താറിക്കഴിയുമ്പോൾ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറേശെ വീതമിട്ട് ഇളക്കുക. ഇളക്കുമ്പോൾ നൂല്‍ പരുവത്തിലാകുമ്പോൾ ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്ക്കൊഴിയ്ക്കുക. ഇതിന് ഒരിഞ്ചു കട്ടിയിലെങ്കിലും ഒഴിച്ചു കഴിയുമ്പോൾ ഉണ്ടാകണം. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. സോന്‍ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് മുകളില്‍ പോളിത്തീന്‍ കവര്‍ ഇടാം.
https://www.facebook.com/Malayalivartha